ന്യൂഡൽഹി: കൊവിഡ് സാഹചര്യത്തിൽ അന്താരാഷ്‌ട്ര വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഇന്ത്യ നീട്ടി. സെപ്തംബർ 30 വരെയാണ് വിലക്ക് നീട്ടിയത്. ഡിജിസിഎയുടെ പുതിയ അറിയിപ്പിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
കൊവിഡ് മൂലം കഴിഞ്ഞ വർഷം മാർച്ച് 23 നാണ് അന്താരാഷ്‌ട്ര വിമാന സർവീസുകൾക്ക് ഇന്ത്യ വിലക്ക് ഏർപ്പെടുത്തിയത്. വ്യോമയാന മന്ത്രാലയത്തിന്റെ അവലോകനയോഗത്തിനുശേഷമാണ് തീരുമാനം.
















Comments