മലപ്പുറം : മലബാർ വർഗീയ കലാപത്തെ സ്വാതന്ത്ര്യസമരമെന്ന് ന്യായീകരിക്കുന്നവരോട് നടുക്കുന്ന യാഥാർത്ഥ്യമെന്തെന്ന് വിളിച്ചു പറഞ്ഞ് കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെ കൊച്ചു മകൾ സ്മിത രാജൻ. മതഭ്രാന്ത് മൂത്തെത്തിയ കലാപകാരികൾക്കു മുൻപിൽ നിന്നും മുത്തശ്ശി പ്രാണരക്ഷാർത്ഥം ഓടി രക്ഷപ്പെട്ട അനുഭവകഥ പങ്കുവെച്ചാണ് പുതുതലമുറയ്‌ക്ക് സത്യമെന്തെന്ന് സ്മിത വ്യക്തമാക്കുന്നത്. വരും തലമുറയെങ്കിലും വാസ്തവമെന്തെന്ന് മനസ്സിലാക്കി തെറ്റുകൾ ആവർത്തിക്കാതിരിക്കട്ടെയെന്നും സ്മിത പ്രത്യാശിക്കുന്നു.
1921 ലെ ഒരു രാത്രി. അന്ന് കരിങ്ങമണ്ണ തറവാട്ടു മുറ്റത്ത് മതഭ്രാന്ത് തലക്കുപിടിച്ച ഒരുകൂട്ടം ആളുകൾ വളഞ്ഞപ്പോൾ കേവലം ആറ് വയസ്സു മാത്രമായിരുന്നു കല്യാണിക്കുട്ടിയമ്മയ്‌ക്ക് പ്രായം. മരണത്തിന്റെ കാറ്റുവീശുന്ന ആ രാത്രിയിൽ തറവാടിന്റെ പുറംവാതിൽ വഴിയാണ് വകവരുത്താൻ നിൽക്കുന്ന മതമൗലികവാദികളിൽ നിന്നും കല്യാണിക്കുട്ടിയമ്മ ജീവനും കൊണ്ട് രക്ഷപ്പെട്ടത്. തറവാട്ടിലെ മുഴുവൻ സ്ത്രീകളും കുട്ടികളും കല്യാണിക്കുട്ടിയമ്മയ്‌ക്കൊപ്പം രക്ഷപ്പെട്ടിരുന്നു. അങ്ങിനെ സ്വന്തം നാടും മണ്ണും വിട്ട് പലായനം ചെയ്യാൻ ഇടയാക്കിയ സംഭവങ്ങളുടെ പേടിപ്പിക്കുന്ന ഓർമ്മകൾ മരണം വരെയും കല്യാണിക്കുട്ടിയമ്മയെ വേട്ടയാടിയിരുന്നു.
ഭീകരത താണ്ഡവമാടിയ ആ രാത്രിയിൽ നിരവധി പേരെയാണ് മതമൗലിക വാദികൾ നിഷ്‌കരുണം കൂട്ടക്കൊല ചെയ്തത്. അന്ന് കുഞ്ഞുമനസ്സിൽ പതിഞ്ഞ ഭീതി മുത്തശ്ശിയുടെ വാക്കുകളിൽ വ്യക്തമായിരുന്നുവെന്ന് സ്മിത പറയുന്നു.
വർഷങ്ങൾക്കിപ്പുറം കരിങ്ങമണ്ണ തറവാട്ടിലുള്ളത് മുസ്ലീം കുടുംബമാണ്. ഒരിക്കൽ തറവാടിനകം കാണാനുള്ള ഭാഗ്യം സ്മിതയ്‌ക്കും ലഭിച്ചു. അന്നവിടെയുണ്ടായിരുന്ന മുസ്ലീം കുടുംബത്തോട് അഭ്യർത്ഥിച്ച് അനുവാദം വാങ്ങിയാണ് അകത്ത് പ്രവേശിച്ചത്. എന്നാൽ കല്യാണിക്കുട്ടിയമ്മ തറവാടിന് പുറത്തു നിന്നു. കുട്ടിക്കാലത്തെ വേദനകൾ ഉള്ളിലൊതുക്കിയുള്ള കല്യാണക്കുട്ടിയമ്മയുടെ നിൽപ്പ് ഇന്നും വേദനയോടെയാണ് സ്മിത ഓർക്കുന്നത്.
മലബാറിൽ നടന്നത് തീർത്തും വർഗ്ഗീയ കലാപമാണെന്ന് മനസ്സിലാക്കാൻ സാമാന്യബുദ്ധി മാത്രം മതി. വർഗ്ഗീയ കലാപത്തെ സ്വാതന്ത്ര്യസമരമെന്ന് വ്യാഖ്യാനിക്കുന്നവരും വെള്ളപൂശുന്നവരും ക്രൂരത ബാക്കിവെച്ച ഇരകളുടെ തലമുറ ഇന്നും ഞെട്ടിക്കുന്ന ഓർമ്മകളുമായി കഴിയുന്നുണ്ടെന്ന വസ്തുത മറക്കരുതെന്നും സ്മിത ഓർമ്മിപ്പിക്കുന്നു.
1921 കലാപ ഭൂമിയിൽ നിന്നും രക്ഷപ്പെട്ട് പ്രാണരക്ഷാർത്ഥം പറിച്ചുനട്ടപ്പെട്ട ഒരു ബാല്യം. കരിങ്ങമണ്ണ തറവാട്ടിലെ നിർമ്മലമായ…
Posted by Smitha Rajan on Sunday, August 29, 2021
















Comments