ആഗ്ര:ഉത്തർപ്രദേശിലെ ഫിറോസാബാദ് ജില്ലയിൽ അജ്ഞാതപ്പനി ബാധിച്ച് മരിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ കുറവില്ല. 12 കുട്ടികൾ കൂടി കഴിഞ്ഞ ദിവസങ്ങളിൽ മരണത്തിന് കീഴടങ്ങി. ഇതോടെ ഒരാഴ്ചയ്‌ക്കുള്ളിൽ അജ്ഞാതരോഗം ബാധിച്ച് മരിച്ച ആളുകളുടെ എണ്ണം 68 ആയി. ഇതിൽ 40 പേർ കുട്ടികളാണ്.
മരിച്ചവരിൽ ചിലർക്ക് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ കാണിച്ചിരുന്നുവെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.നിർജ്ജലീകരണം,കടുത്ത പനി, രക്തത്തിൽ പ്ലേറ്റ്‌ലെറ്റുകളുടെ കുറവ് തുടങ്ങിയ വിവിധ ലക്ഷണങ്ങളും രോഗികൾക്കുണ്ടായിരുന്നതായി ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു.
ആഗ്ര,മഥുര,കസ്ഗഞ്ച്,മെയിൻപുരി ജില്ലകളിലും ധാരാളം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. എന്നാൽ ഫിറോസാബാദ് മെഡിക്കൽ കോളേജിൽ സ്ഥിതി മോശമാണ്. ഇവിടെ ചികിത്സയിലുള്ള 135 കുട്ടികളിൽ 72 കുട്ടികളുടെ സ്ഥിതി അതീവഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
അജ്ഞാത രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള തീവ്രപരിശ്രമത്തിലാണ് ആരോഗ്യവകുപ്പ്.എന്നാൽ ഇതിനിടെ കൂടുതൽ പേരിലേക്ക് രോഗം പടരുന്നത് ആശങ്കജനകമാണെന്ന് ഫിറോസാബാദിലെ മെഡിക്കൽ സൂപ്രണ്ട് ഹൻസരാജ് സിംഗ് പറഞ്ഞു.
















Comments