കാബൂൾ:കാബൂൾ വിമാനത്താവളത്തിൽ നടന്ന ഭീകരാക്രമണം നഷ്ടമാക്കിയ ജീവനുകളുടെ ഓർമ്മകൾ ഇപ്പോഴും ലോകജനതയെ
വേട്ടയാടുകയാണ്. പ്രിയപ്പെട്ടവരുടെ മരണവാർത്ത ഇന്നും പലർക്കും ഉൾക്കൊള്ളാനായിട്ടില്ലെന്നതാണ് സത്യം. ആക്രമണത്തിൽ ജീവൻ പൊലിഞ്ഞവരുടെ വിശദാംശങ്ങൾ അമേരിക്ക പുറത്ത് വിടുമ്പോൾ വേദനയോടെയാണ് ലോകം അവയോരോന്നും ഏറ്റെടുക്കുന്നത്
സർജന്റ് നിക്കോൾഗി എന്ന അമേരിക്കൻ സൈനിക ഉദ്യോഗസ്ഥയുടെ ചിത്രങ്ങൾ ഇത്തരത്തിൽ സമൂഹമാദ്ധ്യമങ്ങളിലൂടെ ലോകം ഏറ്റെടുത്തിരിക്കുകയാണ്.കൈക്കുഞ്ഞിനെ ചേർത്ത് പിടിച്ച് നിക്കോൾഗി തന്റെ ജോലി ഏറെ പ്രിയപ്പെട്ടതാണെന്ന് സമൂഹ മാദ്ധ്യമങ്ങളിൽ മുൻപ് പോസ്റ്റ് ചെയ്തിരുന്നു . മരണപ്പെടുന്നതിന് ഒരാഴ്ച മുൻപായിരുന്നു ഇത്.നിക്കോൾഗിയുടെ മരണവാർത്ത പുറം ലോകം അറിഞ്ഞതിന് ശേഷം പോസ്റ്റ് സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ചർച്ചയായി മാറി.
ആളുകളെ സഹായിക്കാൻ ഏറെ ഇഷ്ടമായിരുന്ന നിക്കോൾഗി അവൾക്ക് ഇഷ്ടപെട്ട അത്തരം കാര്യങ്ങൾ ചെയ്തുകൊണ്ടാണ് അവസാനശ്വാസം എടുത്തതെന്ന് നിക്കോൾഗിയുടെ ജീവിതപങ്കാളി ഹാരിസൺ പറഞ്ഞു.പ്രിയപെട്ട പങ്കാളി മരണപെട്ടതിന്റെ വേദനയിൽ നിന്നും ഇനിയും മുക്തനായിട്ടില്ല ഹാരിസൺ.കരോലിനയിലെ ക്യാമ്പ് ലെജ്യൂണിൽ നിന്നുള്ള 24-മത് മറൈൻ പര്യവേഷണ യൂണിറ്റിലെ യെയിൽറനൽസ് ടെക്‌നീഷ്യ ആയിരുന്നു നിക്കോൾഗി.
നിക്കോളിനൊപ്പം ജീവൻ നഷ്ടപ്പെട്ട മറ്റൊരു വനിതാ സൈനിക ഉദ്യോഗസ്ഥയാണ് റോസാരിയോ പിക്കാഡോ.മസാച്യുസെറ്റ്‌സിലെ ലോറൻസ് സ്വദേശിയാണ് ഇവർ. അടുത്തിടെയാണ് ഇവർക്ക് മികച്ച സേവനത്തിനുള്ള അംഗീകാരം ലഭിച്ചിരുന്നു.അഫ്ഗാനിൽ കുടുങ്ങിയ അമേരിക്കക്കാരെയും അഫ്ഗാൻ പൗരന്മാരെയും അമേരിക്കയിലേക്ക് സുരക്ഷിതമായി എത്തിക്കാനുള്ള രക്ഷാദൗത്യ സംഘത്തിന്റെ ഭാഗമായിരുന്നു നിക്കോളും റോസാരിയോയും ഉൾപ്പടെയുള്ള സൈനികർ.
അഫ്ഗാനിസ്ഥാനിൽ താലിബാൻ അധിനിവേശത്തെ തുടർന്ന് രാജ്യം വിടാൻ കാബൂളിലെ കർസായി വിമാനത്താവളത്തിൽ കാത്തിരുന്ന ആയിരങ്ങളുടെ ഇടയിലേക്കാണ് ഐഎസ് ഭീകർ ചാവേറാക്രമണം നടത്തിയത്. ഭീകരാക്രമണത്തിൽ 13 യുഎസ് സൈനികരുൾപ്പെടെ നൂറിലധികം പേർകൊല്ലപ്പെട്ടിരുന്നു.
















Comments