ഝാൻസി: പതിമൂന്ന് വയസുകാരിയായ മകളെ കഴുത്തുഞെരിച്ചു കൊന്ന പിതാവ് അറസ്റ്റിൽ. കൊന്നതിന് ശേഷം തെളിവ് നശിപ്പിക്കാൻ പിതാവ് കണ്ടെത്തിയത് ദ്യശ്യം മോഡൽ. പതിമൂന്ന് വയസുകാരിയായ ഖുശിയാണ് മരിച്ചത്. ഉത്തർപ്രദേശിലാണ് സംഭവം. പിതാവ് അമിത് ശുക്ലയെ പോലീസ് അറസ്റ്റ് ചെയ്തു.
കൊലപാതകം നടക്കുന്ന സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. പെൺകുട്ടിയെ കഴുത്ത് ഞെരിച്ചാണ് കൊന്നതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞിരുന്നു. രണ്ടാനമ്മയുടെ ഒപ്പമായിരുന്നു ഖുശി കഴിഞ്ഞിരുന്നത്. കൊലപാതകത്തിൽ ഇവർക്കും പങ്കുണ്ടെന്നാണ് പോലീസ് അറിയിച്ചത്. അയൽക്കാരുടെ മൊഴിയാണ് കൊലപാതകത്തിന്റെ ചുരുൾ നിവർത്താൻ സഹായിച്ചത്.
ദൃശ്യം സിനിമ കണ്ടതിൽനിന്നാണ് കൊല നടത്തി തെളിവു നശിപ്പിക്കാം എന്ന ആശയം ലഭിച്ചതെന്ന് ശുക്ല പോലീസിനോടു പറഞ്ഞിരുന്നു. മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ ദ്യശ്യം അജയ് ദേവ്ഗണിനെ നായകനാക്കി ഹിന്ദിയിൽ റീമേക്ക് ചെയ്തിരുന്നു. രണ്ടാം ഭാര്യയും മകളും തമ്മിൽ വഴക്കായിരുന്നുവെന്നും ഭാര്യയുടെ സമ്മർദ്ദം മൂലമാണ് കൊലപ്പെടുത്തിയതെന്നും ശുക്ല പറഞ്ഞു.
മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി പുറത്തിറങ്ങിയ ശുക്ല മൗരാനിപുരിൽ എത്തി. താൻ ദിവസം മുഴുവൻ അവിടെ ഉണ്ടായിരുന്നെന്ന് ഇയാൾ ആളുകളെ വിശ്വസിപ്പിച്ചു. മൗരാനിപുരിൽനിന്നു തിരിച്ചെത്തിയപ്പോൾ മകൾ കട്ടിലിൽ അനക്കമില്ലാതെ കിടക്കുന്നതു കണ്ടെന്നും ആശുപത്രിയിൽ എത്തിച്ചപ്പോൾ മരിച്ചതായി അറിയിക്കുകയായിരുന്നെന്നുമാണ് ശുക്ലയുടെ മൊഴി. എന്നാൽ പീന്നിട് ചോദ്യം ചെയ്തപ്പോൾ ഇയാൾ സത്യം വെളിപ്പെടുത്തുകയായിരുന്നു. ഇവർക്കെതിരെ ഐപിസി 302 ,120 ബി സെക്ഷൻ എത്തിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
















Comments