കാബൂൾ: പെൺമക്കളെ ഭീകരന്മാർക്ക് വിറ്റതിൽ മനംനൊന്ത് വിവാഹമോചിതയായി ഇന്ത്യയിലെത്തിയ യുവതിയെ വധിക്കുമെന്ന് താലിബാൻ. ശരിഅത്ത് നിയമപ്രകാരം വിവാഹമോചിതയായ സ്ത്രീ അടിമയാണെന്നും രാജ്യംവിട്ടതിനാൽ വധശിക്ഷയാണെന്നുമാണ് താലിബാന്റെ ഫത്വ.
ഡൽഹിയിലെത്തി അഭയാർത്ഥിയായി കഴിയുന്ന സ്ത്രീക്കെതിരെയാണ് താലിബാന്റെ ഭീഷണി. സ്വസ്ഥജീവിതം ആഗ്രഹിച്ച് വിദേശത്ത് പോയവർക്കുമെതിരെയാണ് താലിബാൻ ഫത്വ പുറപ്പെടുവിച്ചിരിക്കുകയാണ്.
നാല് വർഷം മുൻപാണ് അഫ്ഗാനിൽ നിന്നും വിവാഹമോചനത്തെ തുടർന്ന് യുവതി ഇന്ത്യയിലെത്തിയത്. താലിബാന്റെ ഭീകരസംഘടനയിൽപ്പെട്ടയാളാണ് ഭർത്താവ് എന്ന് വൈകിയാണ് യുവതി മനസ്സിലാക്കിയത്. ഇതിനിടെ തനിക്കുണ്ടായ രണ്ടു പെൺകുഞ്ഞുങ്ങളെ ഭർത്താവ് ഭീകരർക്ക് വിറ്റതോടെ താൻ മാനസികമായി തകർന്നുപോയെന്നും യുവതി പറഞ്ഞു. തുടർന്ന് മുൻ അഫ്ഗാൻ ഭരണകൂടത്തിൽ നൽഡകിയ പരാതിയുടെ ബലത്തിലാണ് വിവാഹമോചനം നേടിയത്. അഷ്‌റഫ് ഗാനി ഭരണകൂടത്തിന്റെ അനുമതിയോടെ ഇന്ത്യയിലെത്തുകയായിരുന്നുവെന്നും യുവതി പറഞ്ഞു.
നാലുവർഷമായി അഫ്ഗാൻ യുവതി ന്യൂഡൽഹിയിലാണ് താമസം. രണ്ടു പെൺകുട്ടികളുമുണ്ട്. താലിബാൻ ഭരണം പിടിച്ചതോടെ ഇനി തനിക്ക് സ്വന്തം നാട്ടിൽ പോകാനാകില്ലെന്നും വധശിക്ഷയ്‌ക്ക് വിധേയമാക്കുമെന്നുമാണ് ഭയം. താലിബാൻ ഭീകരനായ ഭർത്താവ് നാലു തവണ തന്നെ കുത്തിപരിക്കേൽപ്പിച്ചെന്നും കഴുത്തിലും നെറ്റിയിലും വിരലുകളിലും ഏറ്റപരിക്കുകൾ അതിന്റേതാണെന്നും യുവതി മാദ്ധ്യമങ്ങളോട് പറഞ്ഞു.
















Comments