മലപ്പുറം: വാരിയം കുന്നന് സ്മാരകം നിർമ്മിക്കുന്നത് ചരിത്രത്തോടുള്ള വെല്ലുവിളിയെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി. മലപ്പുറം ജില്ലാ പഞ്ചായത്ത് അധികാരം ഉപയോഗിച്ച് ഹിന്ദു ജനതയെ വേട്ടയാടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സ്മാരകം നിർമ്മിക്കുമെന്ന തീരുമാനത്തിൽ നിന്ന് പഞ്ചായത്ത് പിന്മാറണമെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു.
ഖിലാഫത്ത് സമരം സ്വന്തന്ത്ര്യ സമരമെന്ന് പറയുന്നവർ ഖിലാഫത്തിന്റെ അർത്ഥം കൂടി വ്യക്തമാക്കണണെന്നും വത്സൻ തില്ലങ്കേരി ആവശ്യപ്പെട്ടു. വാരിയം കുന്നനും, ആലി മുസ്ലിയാരും എന്ത് കൃഷിയാണ് നടത്തിയതെന്ന് കമ്യൂണിസ്റ്റ്കാർ വ്യക്തമാക്കണം. ഹിന്ദു വംശഹത്യയെ എങ്ങനെയാണ് സ്വന്തന്ത്ര സമരവുമായി കൂട്ടികെട്ടുന്നതെന്നും അദ്ദേഹം ചോദിച്ചു. വാരിയംകുന്നന് സ്മാരകം നിർമ്മിക്കരുതെന്ന് ആവശ്യപ്പെട്ടുള്ള ഹിന്ദു ഐക്യവേദിയുടെ ധർണ്ണയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാര കസേരയിൽ ഇരിക്കുന്നവർ തീക്കൊള്ളിക്കൊണ്ട് തലച്ചൊറിയാൻ ശ്രമിക്കരുതെന്ന് വത്സൻ തില്ലങ്കേരി പറഞ്ഞു. അധികാര കസേരയിൽ ഇരുന്നുകൊണ്ട് ചരിത്രത്തെ അവഹേളിക്കാനും, ഇരകളുടെ മുഖത്ത് കാർക്കിച്ച് തുപ്പാനും ആരെയും സമ്മതിക്കില്ല. മതസൗഹാർദ്ദത്തിന് ഗുണകരമാകുന്ന കാര്യങ്ങളാണോ ഇപ്പോൾ നടത്തുന്നതെന്ന് ആലോചിച്ചാൽ നല്ലതെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു.
















Comments