ബ്രസൽസ്സ്: താലിബാനെ അംഗീകരിക്കണമോ വേണ്ടയോ എന്ന വിഷയത്തിൽ മെല്ലെ പോക്കുമായി യൂറോപ്യൻ യൂണിയൻ. അഫ്ഗാനിൽ ഭരണം പിടിച്ചെന്ന് അവകാശപ്പെടുന്ന താലിബാനുമായി ഔദ്യോഗിക ബന്ധത്തിനായി ഒരു യൂറോപ്യൻ രാജ്യങ്ങളും ഒരുങ്ങിയി ട്ടില്ലെന്നും യൂറോപ്യൻ കമ്മീഷൻ മേധാവി ഗണ്ണർ വീഗാന്റ് അറിയിച്ചു.
‘താലിബാനുമായി ആശയവിനിമയം ആരംഭിച്ചിട്ടില്ല. താലിബാനെ സ്വാധീനിക്കുക എന്നത് സുപ്രധാന ഘട്ടമാണ്. വിഷയത്തിൽ ഒരു ഘട്ടത്തിലും തിടുക്കം വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.’ ഗണ്ണർ പറഞ്ഞു.
യൂറോപ്യൻ പാർലമെന്റിന്റെ വിവിധ സമിതികളുടെ സംയുക്ത സമ്മേളനം നടക്കാനി രിക്കുകയാണ്. താലിബാന്റെ ഭീകരത സുപ്രധാന വിഷയംതന്നെയാണ്. അഫ്ഗാനിൽ നിന്ന് 520 യൂറോപ്യൻ യൂണിയൻ പൗരന്മാരെയാണ് രക്ഷപെടുത്തിയതെന്നും ഗണ്ണർ അറിയിച്ചു.
















Comments