കാബൂൾ: യുദ്ധത്തിൽ തകർന്ന രാജ്യത്തിന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതിന് ശേഷം സർക്കാർ രൂപീകരണത്തിൽ അവകാശങ്ങൾ ആവശ്യപ്പെട്ട് അനേകം അഫ്ഗാൻ സ്ത്രീകൾ പ്രതിഷേധ പ്രകടനം നടത്തി. ഹെറാത്തിലാണ് പ്രതിഷേധങ്ങൾ ഉയർന്നത്. താലിബാൻ ഭരണത്തിനു കീഴിൽ രാജ്യത്തെ രാഷ്‌ട്രീയ സംവിധാനത്തിൽ നിന്നും സ്ത്രീകളെ ഒഴിവാക്കുന്നതിനെതിരെ മുദ്രാവാക്യങ്ങളടങ്ങിയ ബാനറുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം.
സ്ത്രീകളുടെ പിന്തുണയില്ലാതെ ഒരു സർക്കാരും നിലനിൽക്കില്ല. സ്ത്രീകൾക്ക് വിദ്യാഭ്യാസത്തിനും, എല്ലാ മേഖലകളിലും പ്രവർത്തിക്കാനുമുള്ള അവകാശം നൽകുക എന്നാണ് ചില ബാനറുകളിൽ ഉണ്ടായിരുന്ന വാചകം.
20 വർഷങ്ങൾക്ക് ശേഷം താലിബാൻ വീണ്ടും അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ സ്ത്രീകളുടെ ഭാവി ആശങ്കയിലാണ്.
















Comments