യുണൈറ്റഡ് നേഷൻസ്: പൂർണമായും താലിബാൻ നിയന്ത്രണത്തിലായ അഫ്ഗാനിസ്ഥാനിൽ സ്ഥിതിഗതികൾ രൂക്ഷമാണെന്ന് റിപ്പോർട്ട്. രാജ്യം കടുത്ത ഭക്ഷ്യക്ഷാമത്തിലേക്ക് നീങ്ങുകയാണെന്ന് ആശങ്ക. ഐക്യരാഷ്‌ട്ര സഭയാണ് ആശങ്ക പങ്ക് വെച്ചത്. അഫ്ഗാനിസ്ഥാനിലെ ഭക്ഷണത്തിന്റെ കരുതൽ ശേഖരത്തിന്റെ അളവ് കുറഞ്ഞ് കെണ്ടിരിക്കുകയാണ്. സെപ്തംബർ അവസാനത്തോടെ ലോക ഭക്ഷ്യപദ്ധതിയുടെ ഭാഗമായുള്ള ശേഖരം തീരും.ഈ സാഹചര്യത്തിൽ അടിയന്തര സഹായവുമായി രാജ്യങ്ങൾ മുന്നോട്ട് വരണമെന്ന് അഫ്ഗാനിസ്ഥാനിലെ യുഎൻ പ്രതിനിധി അഭ്യർത്ഥിച്ചു. റാമിസ് അലാകബറോവ് ആണ് ലോകരാഷ്‌ട്രങ്ങളുടെ മുൻപിൽ അഫ്ഗാനിസ്ഥാന്റെ ദയനീയ സ്ഥിതി വെളിപ്പെടുത്തിയത്. കൂടുതൽ ഭക്ഷണം ശേഖരിക്കാൻ അടിയന്തരമായി കുറഞ്ഞത് 20 കോടി യു.എസ് ഡോളർ അങ്കിലും സഹായം ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
താലിബാൻ അധിനിവേശം രാജ്യത്ത് ശക്തമായത് മുതൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്ന് പോകുന്നത്. അഫ്ഗാൻ സർക്കാരും താലിബാനും തമ്മിലുള്ള മാസങ്ങൾ നീണ്ട ഏറ്റു മുട്ടലുകളും രാജ്യത്തിന്റെ ഖജനാവ് കാലിയാക്കി.
കൂടാതെ ഐ.എംഎഫും ലോക ബാങ്കുമടക്കമുള്ള അന്താരാഷ്‌ട്ര സ്ഥാപനങ്ങളും രാജ്യങ്ങളും അഫ്ഗാനിസ്ഥാനുള്ള സാമ്പത്തിക സഹായം മരവിപ്പിച്ചിരുന്നു.ഇറക്കുമതി നിലച്ചതോടെ ഭക്ഷ്യോൽപ്പന്നങ്ങളുടെ ദൗർലഭ്യം കാരണം തീവില കൊടുത്താണ് പലരും ആവശ്യ സാധനങ്ങൾ വാങ്ങിക്കുന്നത്. കഴിഞ്ഞ ദിവസം കുടിവെള്ളത്തിന് 3000 ഇന്ത്യൻ രൂപയോളം ഈടാക്കിയത് വലിയ വാർത്തയായിരുന്നു. രാജ്യത്തെ കറൻസിയുടെ മൂല്യം കുറഞ്ഞതും ജനങ്ങളെ ഏറെ പ്രതിസന്ധിയിലാക്കി.പല ബാങ്കുകളും എടിഎമ്മിൽ നിന്ന് പ്രതിദിനം പിൻവലിക്കാവുന്ന പണത്തിന്റെ അളവും കുറച്ചിട്ടുണ്ട്.
അഫ്ഗാനിസ്ഥാന്റെ ഇത്തമൊരു സാഹചര്യത്തിൽ രാജ്യത്തെ ജനസംഖ്യയുടെ മൂന്നിലൊന്ന് പേർക്ക് ദിവസവും ഭക്ഷണം ലഭ്യമാവുമോ എന്ന കാര്യം സംശയമാണ്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിൽ പകുതിയിലേറെ പേർക്കും അടുത്ത വർഷത്തോടെ പോക്ഷകാഹാര കുറവ് അനുഭവപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് യുഎൻ സെക്രട്ടറി ജനറൽ ടെഡ്രോസ് അഥനോം ഗബ്രിയേസൂസും പറഞ്ഞു.താലിബാൻ താളം തെറ്റിച്ച അഫ്ഗാനിസ്ഥാൻകാരുടെ ജീവിതം ഇനിയെന്താവുമെന്ന് ഉറ്റു നോക്കുകയാണ് ലോകജനത.
















Comments