ഛണ്ഡിഗഡ്: മുൻഭാര്യയുടെ വീട്ടിൽ അതിക്രമിച്ച് കയറി മകളെ ക്രൂരമായി പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ. ഹരിയാനയിലെ ഗുരുഗ്രാം ജില്ലയിൽ പതൗദി പ്രദേശത്താണ് പൈശാചിക സംഭവമുണ്ടായത്. ഓഗസ്റ്റ് 28നായിരുന്നു കേസിനാസ്പദമായ സംഭവം.
ബിഹാർ സ്വദേശിയായ യുവതിയുമായി രണ്ട് വർഷം മുമ്പായിരുന്നു പ്രതിയുടെ വിവാഹം. രണ്ട് വയസുള്ള മകളോടൊപ്പം ഇരുവരും ഗുരുഗ്രാമിലാണ് താമസിച്ചിരുന്നത്. എന്നാൽ വഴക്കുകളും തർക്കങ്ങളും പതിവായ ദാമ്പത്യജീവിതം അധിക കാലം മുമ്പോട്ട് പോയില്ല. കഴിഞ്ഞ ഓഗസ്റ്റിൽ രണ്ടാളും വേർപിരിയുകയും യുവതി മറ്റൊരാളെ വിവാഹം കഴിക്കുകയും ചെയ്തു.
രണ്ടാം ഭർത്താവിനോടൊപ്പം ഗുരുഗ്രാമിൽ തന്നെ ജീവിക്കുന്നതിനിടെയാണ് മുൻ ഭർത്താവിൽ നിന്നും അതിക്രൂരമായ നീക്കമുണ്ടായത്. ഗുരുഗ്രാമിലെ വീട്ടിൽ യുവതിയും മകളും മാത്രമുണ്ടായിരുന്ന സമയത്ത് പ്രതി അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നുവെന്ന് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. മുറിയിൽ ഉറങ്ങുകയായിരുന്ന മകളുടെ അടുത്ത് നിന്നും മുൻഭാര്യയായ യുവതിയെ പുറത്താക്കി വാതിലടച്ചു. അകത്ത് നിന്നും രണ്ടുവയസുള്ള മകളുടെ നിലവിളികൾ ഉയർന്നിട്ടും കേണപേക്ഷിച്ചിട്ടും പ്രതി വാതിൽ തുറന്നില്ലെന്ന് യുവതി പറയുന്നു.
പിന്നീട് വാതിൽ തുറന്നപ്പോൾ സ്വകാര്യഭാഗങ്ങളിൽ നിന്നും രക്തസ്രാവം സംഭവിച്ച് പിടഞ്ഞുകരയുന്ന മകളെയാണ് യുവതി കണ്ടത്. സംഭവത്തെക്കുറിച്ച് പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് സ്ത്രീയുടെ ബന്ധുവും ഭർത്താവും പിന്തുണ നൽകിയതിന് ശേഷമാണ് അമ്മയായ യുവതി പോലീസിൽ പരാതി നൽകാൻ തയ്യാറായത്. എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും പ്രതിയും അച്ഛനുമായ ആളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
















Comments