കാബൂൾ: അഫ്ഗാനിലെ പ്രാദേശിക വിമാന സർവീസുകൾ ഇന്ന് പുനരാരംഭിക്കും. രാജ്യത്തെ പ്രാദേശിക വിമാനക്കമ്പനിയായ ഏരിയാന അഫ്ഗാൻ എയർലൈൻസാണ് ഇക്കാര്യം അറിയിച്ചത്. വിമാനസർവീസുകൾ പുനരാരംഭിക്കാൻ താലിബാനിൽ നിന്ന് അനുകൂല സന്ദേശം ലഭിച്ചെന്നും, വെള്ളിയാഴ്ച തന്നെ വിമാന സർവീസുകൾ തുടങ്ങുമെന്നും എയർലൈൻ സീനിയർ മാനേജർ തമീം അഹമ്മദി പറഞ്ഞു.
അതേസമയം അന്താരാഷ്‌ട്ര വിമാനങ്ങൾക്ക് സർവീസ് തുടങ്ങുന്നതിനുള്ള അനുമതി വൈകിയേക്കുമെന്നാണ് റിപ്പോർട്ട്. കാബൂൾ വിമാനത്താവളം എത്രയും വേഗം വീണ്ടും പ്രവർത്തന സജ്ജമാക്കാനുള്ള നീക്കങ്ങൾ താലിബാൻ തുടങ്ങിയതായി വാർത്തകൾ പുറത്ത് വന്നിരുന്നു. ഖത്തറിൽ നിന്നുള്ള വ്യോമയാന വിദഗ്ധരുടെ സഹായത്തോടെയാണ് ഇതിനുള്ള ശ്രമം നടത്തിയത്. പഴയത് പോലെ എല്ലാ വിമാനങ്ങൾക്കും സർവീസ് നടത്താനുള്ള സൗകര്യം ഉണ്ടാകുമെന്ന് താലിബാൻ നേതാവായ അനസ് ഹഖാനിയും പറഞ്ഞിരുന്നു.
















Comments