മുംബൈ: മുംബൈയിലെ ആദ്യത്തെ ഓർഗാനിക് വേസ്റ്റ് ടു എനർജി സെന്റർ ഉദ്ഘാടനം ചെയ്തു. ഹാജി അലി ദർഗയ്‌ക്ക് സമീപം ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷനാണ് (ബിഎംസി) ഈ കേന്ദ്രം നാടിന് സമർപ്പിച്ചത്. എയറോകെയർ ക്ലീൻ എനർജിയുമായി സഹകരിച്ച് ബിഎംസി വികസിപ്പിച്ച കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി കൂടിയായ ആദിത്യ താക്കറെയാണ് നിർവ്വഹിച്ചത്.
‘സർക്കാരിന്റെ ഓർഗാനിക് വേസ്റ്റ് ടു എനർജി പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തുഷ്ടരാണ്’ എന്ന് എയറോകെയർ ക്ലീൻ എനർജി സിഇഒ അങ്കിത് സവേരി പറഞ്ഞു.
‘പ്ലാന്റിന് കേന്ദ്ര സർക്കാരിന്റെ ബയോടെക്‌നോളജി വകുപ്പിന്റെ പിന്തുണയുണ്ട്. സീറോ- വേയ്‌സ്റ്റ്, സീറോ-എമിഷൻ എന്ന ആശയത്തിലാണ് ഇത് പ്രവർത്തിക്കുന്നത്’ എന്ന് അസിസ്റ്റന്റ് എഞ്ചിനീയർ സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ്, രാജേന്ദ്ര ജഗ്താപ് പറഞ്ഞു. പ്ലാന്റിന് 45 യൂണിറ്റ് വൈദ്യുതി ആവശ്യമാണ്, അത് ഈ പ്ലാന്റിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഊർജ്ജത്തിൽ നിന്ന് എടുക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















Comments