ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ എണ്ണക്കിണറായ റഷ്യയിലെ സഖാലിൻ-1 എണ്ണപ്പാടം സന്ദർശിച്ച് കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പൂരി.
‘ഞാൻ സന്ദർശിച്ച ഓടപ്റ്റുവിലെ ലോകത്തിലെ ഏറ്റവും ഉയരമുള്ള എണ്ണക്കിണർ ഒരു അത്ഭുതമാണ്’ എന്ന് മന്ത്രി ട്വിറ്ററിൽ കുറിച്ചു.
അഞ്ച് ദിവസത്തെ റഷ്യൻ സന്ദർശനത്തിനെത്തിയ സിംഗ്, റഷ്യയുടെ ധാതു സമ്പന്ന മേഖലയുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ വ്‌ലാഡിവോസ്റ്റോക്കിൽ നടന്ന ആറാമത് ഈസ്റ്റേൺ ഇക്കണോമിക് ഫോറം (ഇഇഎഫ്) ഉച്ചകോടിയിൽ പങ്കെടുത്തു.
ഇന്ത്യയുടെ എണ്ണ, വാതക മേഖലയിലെ ഏറ്റവും വലിയ നിക്ഷേപകരാണ് റഷ്യ.
















Comments