എഡിൻബർഗ്: വലയെറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് കിട്ടിയത് 20 ലക്ഷം രൂപയോളം വിലമതിക്കുന്ന് നീല കൊഞ്ച്. സ്‌കോട്ട്‌ലൻഡ് തീരത്താണ് ഈ നീല കൊഞ്ചിനെ വലയെറിഞ്ഞ് പിടിച്ചത്. റിക്കി ഗ്രീൻഹോ എന്ന മത്സ്യത്തൊഴിലാളിക്കാണ് ഏറ്റവും വലിയ അത്ഭുതം വലയിൽ കുടുങ്ങിയത്.
വ്യാഴാഴ്ച രാവിലെ അബർഡീൻ നഗരത്തിനടുത്തുള്ള കടലിൽ കൊഞ്ച് പിടിക്കാനിറങ്ങിയതായിരുന്നു റിക്കി ഗ്രീൻഹോ. തന്റെ മത്സ്യബന്ധന ബോട്ടായ സ്‌കുവയിലേക്ക് കൊഞ്ചിനെ വലിച്ച് കേറ്റുമ്പോൾ അത് സാധാരണപോലൊരു കൊഞ്ചായിരിക്കുമെന്നാണ് റിക്കി കരുതിയിരുന്നത്. എന്നാൽ നേരിട്ട് കണ്ടപ്പോൾ ഞെട്ടിയതായും റിക്കി പറഞ്ഞു. റിക്കിക്ക് ലഭിച്ച കൊഞ്ചിന് 3 പൗണ്ട് ആണ് ഭാരം. അതായത് ഒരു കിലോയും മുന്നൂറ് ഗ്രാമും.
നീല കൊഞ്ചുകൾ അത്യപൂർവ്വ ജീവികളാണ് അതിനെ വളരെ ചെറിയ ഒരു അക്വേറിയത്തിലിട്ട് വളർത്തുന്നത് മോശമാണ്. അതുകൊണ്ട് തിരികെ കടലിൽ തന്നെ നിക്ഷേപിക്കുന്നതാണ് നല്ലതെന്നും റിക്കി പറഞ്ഞു. ഇവയെ പിടികുടാനുളള സാധ്യത ലക്ഷത്തിൽ ഒന്നാണെന്നാണ് മൃഗ വെറ്റിനറി സയൻസ് പ്രൊഫസറായ റോബർട്ട് ബെയർ പറഞ്ഞത്. എന്നാൽ അവയുടെ ശരീരം ഒരു പ്രത്യേക പ്രോട്ടീൻ ഉണ്ടാക്കാൻ കാരണമാകുന്ന ജനിതക തകരാറിന്റെ ഫലമാണ് തിളക്കമുള്ള നീല നിറം ലഭിക്കന്നതെന്നും നാഷണൽ ജിയോഗ്രാഫിക് വിദഗ്തർ അഭിപ്രായപ്പെട്ടു.
Comments