ഒരു നേരത്തെ അന്നത്തിനു വേണ്ടി നാട് നീളെ അലയുന്നവര്‍ ഏറെയാണ്. അത്തരത്തില്‍ ഒരുപാട് ആളുകളെ നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഇങ്ങിനെ അലഞ്ഞു നടക്കുന്നവര്‍ക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്ന ആളുകളെ കുറിച്ചാണ് അമേരിക്കയില്‍ നിന്നുള്ള ജനെസാ റൂബിനോ എന്നൊരു സ്ത്രീ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.
യുഎസിലെ ഒരു റെസ്റ്റോറന്റ് വര്‍ഷങ്ങളായി വീടില്ലാത്ത ഒരാള്‍ക്ക് ഭക്ഷണവും വെള്ളവും സൗജന്യമായി നല്‍കുന്നതിനെ സംബന്ധിച്ചായിരുന്നു അവര്‍ കുറിച്ചത്.’ബാഗെല്‍സ് എന്‍ ബണ്‍സ് റസ്റ്റോറന്റില്‍ രാവിലെ കണ്ട ഒരു കാര്യം പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഭക്ഷണത്തിന് ഓര്‍ഡര്‍ നല്‍കാന്‍ കൗണ്ടറില്‍ കാത്തിരിക്കുമ്പോള്‍, അവിടെയുള്ള കാത്തിയെന്ന ജീവനക്കാരിയോട് വീടില്ലാത്ത, അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ഒരാള്‍ തന്റെ പ്ലാസ്റ്റിക് പാത്രം കാട്ടി കുറച്ച് വെള്ളം നല്‍കാന്‍ അഭ്യര്‍ത്ഥിച്ചു ‘ ജനെസാ പറയുന്നു.
എന്തിനാണിതെന്ന് ജീവനക്കാരന്‍ ചോദിച്ചപ്പോള്‍ അവന്റെ മറുപടി തനിക്ക് ‘കുടിക്കാന്‍’ ആണെന്നായിരുന്നു. ദയാലുവായ ആ ജീവനക്കാരന്‍ ആവശ്യത്തിന് വെള്ളം കൂളറിന്റെ അടുത്ത് ചെന്ന് നിറച്ചോളൂ എന്ന് അയാളോട് പറഞ്ഞു. അയാള്‍ തനിക്ക് വിശക്കുന്നുണ്ടെന്നും ഭക്ഷണം എന്തെങ്കിലും നല്‍കാമോ എന്ന് ചോദിച്ചപ്പോള്‍ മറ്റൊരു ജീവനക്കാരനായ ബെന്നി വളരെ മാന്യമായി എന്ത് ഭക്ഷണമാണ് വേണ്ടതെന്ന് ചോദിച്ച് ഓര്‍ഡര്‍ സ്വീകരിച്ചു. സംതൃപ്തി നിറഞ്ഞ ഒരു പുഞ്ചിരിയോടെ അയാള്‍ തനിക്ക് വേണ്ട ഭക്ഷണം അവരോട് പറഞ്ഞു. ഇതിനെല്ലാം സാക്ഷിയായിരുന്ന ജനെസാ, അവനെ സഹായിക്കാന്‍ കുറച്ച് ഭക്ഷണത്തിന് പണം നല്‍കട്ടെയെന്ന് ചോദിക്കാന്‍ കാത്തിയുടെ അടുത്തേക്ക് പോയി. ആ മനുഷ്യന് വിശക്കുമ്പോഴെല്ലാം അവിടെ നിന്ന് ഭക്ഷണം നല്‍കാറുണ്ടെന്നും അയാള്‍ എപ്പോഴും അവിടെ ഭക്ഷണം കഴിക്കാറുണ്ടെന്നും വെളിപ്പെടുത്തി.
മാത്രമല്ല വര്‍ഷങ്ങളായി അവരിത് ചെയ്യാറുണ്ടെന്നും ജനെസാ മനസ്സിലാക്കി. തനിക്ക് അവിടം (റെസ്റ്റോറന്റ്) ഇഷ്ടപ്പെടാന്‍ ഒരു കാരണം കൂടിയായി എന്ന് കുറിച്ചാണ് ജനെസാ അത് അവസാനിപ്പിക്കുന്നത്. മനുഷ്യത്വം അങ്ങനെയായിരിക്കണം. തീര്‍ച്ചയായും അനുഗ്രഹിക്കപ്പെട്ട ഒരിടമാണ് അവിടം. അവനവിടെ എപ്പോഴും ഭക്ഷണം ഉണ്ടാകും ‘ . ‘ നമ്മളെല്ലാവരും അത്തരത്തിലുള്ളവരായിരുന്നെങ്കില്‍, ലോകം കൂടുതല്‍ മനോഹരമായ ഒരു ഇടമായി തീര്‍ന്നേനേ.. ‘ തുടങ്ങി നിരവധി കമന്റുകളാണ് കുറിപ്പിനു താഴെയായി പങ്കുവച്ചിരിക്കുന്നത്.
















Comments