ന്യൂഡൽഹി: രാജ്യത്തിന്റെ യശ്ശസ് വാനോളമുയർത്തിയ പാരാലിമ്പിക്‌സ് ജേതാക്കളെ അനുമോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇന്ത്യ നേടിയ ചരിത്രപരമായ മെഡലുകളുടെ എണ്ണം ഞങ്ങളുടെ ഹൃദയത്തിൽ സന്തോഷം നിറച്ചു.കായികതാരങ്ങളുടെ പരീശീലകരുടെയും മറ്റ് ജീവനക്കാരുടേയും കുടുംബങ്ങളുടേയും നിരന്തരമായ പിന്തുണയേയും ഞാൻ അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നു. കായിക രംഗത്ത് കൂടുതൽ വിജയം കെട്ടിപ്പടുക്കാൻ നിങ്ങളുടെ ഈ നേട്ടം സഹായകരമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു എന്നാണ് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചത്.
ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തി പതിനെട്ട്മെഡലാണ് ഇന്ത്യൻ താരങ്ങൾ നേടിയത്.പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ ഏറ്റവും വലിയ മുന്നേറ്റമാണ് ഈ വർഷം ടോക്കിയോയിൽ നടന്നത്.
















Comments