കാഡ്മണ്ഡു: അന്താരാഷ്‌ട്ര സൗഹൃദ ഫുട്‌ബോളിൽ ഇന്ത്യയ്‌ക്ക് നേപ്പാളിനെതിരെ ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു നേപ്പാളിനെതിരെയുള്ള രണ്ടാം മത്സരത്തിൽ ഇന്ത്യ വിജയിച്ചത്.
ആദ്യ പകുതിയിൽ ഇരുടീമുകളും ഗോൾ നേടിയിരുന്നില്ല. പിന്നീട് 61-ാം മിനിറ്റിൽ ഇന്ത്യയുടെ ഫറൂഖ് ചൗധരി ആദ്യ ഗോൾ നേടി. തുടർന്ന് 81-ാം മിനിറ്റിൽ സുനിൽ ഛേത്രിയും കളിയിലെ രണ്ടാം ഗോൾ നേടി. മത്സരം അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെയായിരുന്നു നേപ്പാളിന്റെ ആശ്വാസ ഗോൾ. ലോംഗ് ഷോട്ടിലൂടെ നേപ്പാൾ താരം തേജ് തമാംഗാണ് ഗോൾ നേടിയത്.
കാഡ്മണ്ഡുവിലെ ദശരഥ് സ്‌റ്റേഡിയത്തിലായിരുന്നു മത്സരം. കഴിഞ്ഞ മത്സരത്തിൽ നേപ്പാളിനെതിരെ സമനില വഴങ്ങിയതിനാൽ നിരവധി മാറ്റങ്ങൾ വരുത്തിയാണ് പരിശീലകൻ ഇഗോർ സ്റ്റിമാച്ച് ഇത്തവണ ഇന്ത്യൻ ടീമിനെയിറക്കിയത്.
















Comments