ലണ്ടൻ: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇംഗ്ലണ്ടിന് തകർപ്പൻ ജയം. അൻഡോറയെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ഇംഗ്ലണ്ട് തോൽപ്പിച്ചത്. ഗ്രൂപ്പ് ഐയിലെ മത്സരത്തി ലാണ് ഇംഗ്ലണ്ടിന്റെ മുന്നേറ്റം. ഇതുവരെ നടന്ന എല്ലാ മത്സരത്തിലും ജയിച്ചാണ് ഇംഗ്ലണ്ട് വിജയക്കുതിപ്പ് തുടരുന്നത്.
ഇംഗ്ലണ്ടിനായി ജെസ്സി ലിംഗാർഡ് ഇരട്ട ഗോളുകൾ നേടിയപ്പോൾ നായകൻ ഹാരീ കെയിനും ബുക്കായോ സാകയും ഒരോ ഗോളുകൾ സ്വന്തമാക്കി. കളിയുടെ 18-ാം മിനിറ്റിലാണ് ലിംഗാർഡിന്റെ ആദ്യ ഗോൾ വീണത്. തുടർന്ന് രണ്ടാം പകുതിവരെ ഗോൾ വീഴാതിരിക്കാൻ ശക്തമായ പ്രതിരോധമാണ് അൻഡോറ തീർത്തത്. രണ്ടാംപകുതിയിൽ 72-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി മുതലാക്കി ഹാരീ കെയിൻ രണ്ടാം ഗോൾ നേടി. ആറുമിനിറ്റിനകം ലിംഗാർഡ് തന്റെ രണ്ടാം ഗോളിലൂടെ ടീമിന് 3-0ന് ലീഡ് നൽകി. 85-ാം മിനിറ്റിൽ സാക നാലാമത്തെ ഗോളും ഇംഗ്ലണ്ടിന് സമ്മാനിച്ചു.
ഗ്രൂപ്പിൽ പോളണ്ട്, അൽബേനിയ, ഹംഗറി, സാൻ മരിയോ, അൻഡോറ എന്നീ രാജ്യങ്ങളാണ് ഐ ഗ്രൂപ്പിൽ മത്സരിക്കുന്നത്. ഇതുവരെ നടന്ന അഞ്ച് മത്സരങ്ങളിൽ അഞ്ചിലും ജയിച്ചാണ് ഇംഗ്ലണ്ട് ഗ്രൂപ്പ് ജേതാക്കളായി തുടരുന്നത്. ഗ്രൂപ്പിലെ എല്ലാ ടീമുകളും ഈ ആഴ്ചയോടെ അഞ്ചു മത്സരങ്ങൾ പൂർത്തിയാക്കി.
















Comments