മുംബൈ: ബൈജുസിൽ ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ്. 38 വയസുളള അധ്യാപികയാണ് കബളിപ്പിക്കപ്പെട്ടത്. ജോലി ലഭിക്കുന്നതിനായി പ്രൊഫൈൽ തിരഞ്ഞെടുക്കണമെങ്കിൽ 82,629 രൂപ കൈമാറണമെന്നായിരുന്നു തട്ടിപ്പുകാർ ആവശ്യപ്പെട്ടത്.യുവതി പീന്നിട് ബോറിവാലി പോലീസ്
സ്റ്റേഷനിൽ പരാതിപ്പെടുകയും തട്ടിപ്പിനെതിരെ എഫ്‌ഐആർ ഫയൽ ചെയ്യുകയും ചെയ്തു.
നൗകിരി.കോം എന്ന് വെബ്സൈറ്റ് വഴിയാണ് യുവതി ബൈജുസിലേക്ക് ജോലിക്കായി അപേക്ഷ നൽകിയത്. മുമ്പ് ഈ വെബ്സൈറ്റ് വഴി ജോലി ലഭിച്ചിരുന്നു.അതുകൊണ്ട് പതിവായി പ്രൊഫൈൽ അപ്‌ഡേറ്റ് ചെയ്യാറുണ്ടായിരുന്നുവെന്നും യുവതി പോലീസിനോട് പറഞ്ഞു.
അപേക്ഷ അയച്ചതിന് പിന്നാലെ യുവതിയ്‌ക്ക് ഒരു കോൾ വന്നു.ജോലിക്കായി പ്രൊഫൈൽ തിരഞ്ഞെടുത്തിട്ടുണ്ടെന്നും അപേക്ഷ അയച്ചതിന് 1,900 രൂപ ഫീസായി നൽകാനും തട്ടിപ്പുകാർ ആവശ്യപ്പെട്ടു. എങ്ങനെയാണ് പണമടയ്‌ക്കേണ്ടതെന്ന് യുവതി ചോദിച്ചപ്പോൾ കരൺ മെഹ്റ എന്ന സീനിയർ എകസിക്യൂട്ടീവുമായി ബന്ധപ്പെടാനാണ് അവർ പറഞ്ഞത്. തട്ടിപ്പിന്റെ ഭാഗമായ മെഹ്റ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ നൽകി. ജോലിയ്‌ക്ക് തിരഞ്ഞെടുതത്തിന് ശേഷമുളള ബാക്കി കാര്യങ്ങൾ ഒരു ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് പറഞ്ഞു.
അടുത്ത ദിവസം മോഹിത് എന്ന് പേരിൽ മറ്റൊരു തട്ടിപ്പുകാരൻ വിളിച്ചു. പരിശീലനവും മറ്റ് ഫീസുകളുമായി ബന്ധപ്പെട്ട 28,629 രൂപയുടെ പേയ്മെന്റുകൾ നടത്താനാണ് ആവശ്യപ്പെട്ടത്. താൻ കബളിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലായത്തോടെ യുവതി പിന്നീട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
















Comments