പത്തനംതിട്ട : പള്ളിയോടത്തിൽ ചെരുപ്പിട്ട് കയറിയ സീരിയൽ താരത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി വിശ്വാസികൾ. ചാലക്കുടി സ്വദേശി നിമിഷയ്‌ക്കെതിരെയാണ് പ്രതിഷേധം ഉയരുന്നത്. സംഭവത്തിൽ താരത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പള്ളിയോട സേവാസംഘം അദ്ധ്യക്ഷൻ കെ.എസ് രാജൻ പറഞ്ഞു.
പുതുക്കുളങ്ങര പള്ളിയോടത്തിന് മുകളിലാണ് ഫോട്ടോ ഷൂട്ടിനായി നിമിഷ ചെരിപ്പിട്ട് കയറിയത്. പള്ളിയോടത്തിൽ സ്ത്രീകൾ കയറാൻ പാടില്ലെന്നാണ് ശാസ്ത്രം. എന്നാൽ നടി ഇത് ലംഘിച്ചു. ചെരിപ്പിട്ട് കയറി കടുത്ത ആചാര ലംഘനമാണ് നടി നടത്തിയത്.
ആറന്മുള വള്ളസദ്യ, ഉത്രട്ടാതി വള്ളംകളി, തിരുവോണത്തോണിക്ക് അകമ്പടി സേവിക്കൽ തുടങ്ങിയ ആചാരങ്ങൾക്ക് മാത്രമാണ് പള്ളിയോടങ്ങൾ നീറ്റിലിറക്കാറുള്ളത്. ദൈവസാന്നിദ്ധ്യമുണ്ടെന്ന് വിശ്വസിക്കുന്നതിനാൽ വ്രതശുദ്ധിയോടെയാണ് പുരുഷന്മാർ ഇതിൽ കയറുക. പള്ളിയോടപ്പുരകളിൽ പോലും ചെരിപ്പിടാതെയാണ് പ്രവേശിക്കാറ്. അങ്ങിനെയിരിക്കെയാണ് നടിയുടെ ആചാര ലംഘനം.
ഫോട്ടോ ഷൂട്ടിന് ശേഷം നടി ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതോടെയാണ് പ്രതിഷേധവുമായി ആളുകൾ രംഗത്ത് എത്തിയത്. പ്രതിഷേധം ശക്തമായതോടെ നടി ചിത്രങ്ങൾ ഡിലീറ്റ് ചെയ്തു.
















Comments