ഇടുക്കി: പണിക്കൻകുടിയിൽ വീട്ടമ്മയെ സ്വന്തം വീടിന്റെ അടുക്കളയിൽ ജീവനോടെ കുഴിച്ചുമൂടുകയായിരുന്നുവെന്ന് പ്രതിയുടെ മൊഴി. കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് ബോധരഹിതയാക്കിയ ശേഷം മണ്ണെണ്ണയൊഴിച്ച് കത്തിച്ചു. ശേഷം കുഴിച്ചു മൂടുകയായിരുന്നുവെന്ന് ബിനോയ് പറഞ്ഞു. കൊലപാതകം നടന്ന വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് പ്രതിയുടെ കുറ്റസമ്മതം.
സിന്ധുവിന്റെ വസ്ത്രങ്ങൾ കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്. വർഷങ്ങളായി പ്രതിക്കൊപ്പം ഒന്നിച്ച് താമസിക്കുന്ന സിന്ധുവിനെ ജീവനോടെയാണ് ബിനോയ് കുഴിച്ചുമൂടിയത്. സംശയത്തെ തുടർന്നാണീ ക്രൂരത. സിന്ധുവിനെ മർദ്ദിച്ച ശേഷം തറയിൽ കിടത്തി കഴുത്ത് ഞെരിച്ചു ബോധരഹിതയാക്കി. തുടർന്ന് മണ്ണെണയൊഴിച്ച് തീയിട്ടു. സിന്ധു നിലവിളിച്ചതിനെ തുടർന്ന് വെള്ളം ഒഴിച്ച് തീ അണച്ചുവെന്നും ജീവനോടെ കുഴിയിലിട്ട് മൂടിയെന്നും ബിനോയ് വെളിപ്പെടുത്തി.
സിന്ധുവിനെ കുഴിച്ചിട്ട ശേഷം അടുക്കള വീണ്ടും മണ്ണിട്ട് പഴയത് പോലെ ആക്കി. പോലീസ് നായയ്‌ക്ക് മണം കിട്ടാതിരിക്കാൻ മുഴകുപൊടി വിതറുകയും സിന്ധുവിന്റെ തല പ്ലാസ്റ്റിക്ക് കൊണ്ട് പൊതിയുകയും ചെയ്തു. മൂന്നാഴ്‌ച്ചത്തെ അന്വേഷണത്തിനൊടുവിൽ ഇന്നലെയാണ് ബിനോയിയെ പോലീസ് പിടികൂടുന്നത്. വനത്തിൽ നിന്നാണ് ബിനോയിയെ പോലീസ് കണ്ടെത്തുന്നത്. കഴിഞ്ഞ മാസം 12ന് കാണാതായ സിന്ധുവിന്റെ മൃതദേഹം കഴിഞ്ഞ വെള്ളിയാഴ്‌ച്ചയാണ് കണ്ടെത്തിയത്.
















Comments