ന്യൂഡൽഹി: ഇന്ത്യയിൽ പരിശീലനത്തിനായി എത്തിയ അഫ്ഗാൻ സൈനികരുടെ ഭാവി ത്രിശങ്കു സ്വർഗ്ഗത്തിൽ. സൈനിക പരിശീലനത്തിനായി ഇന്ത്യയിലെത്തിയ 130 പുരുഷ-വനിതാ സൈനികരുടെ കാര്യമാണ് അനിശ്ചിതത്വത്തിലായത്. പ്രതിരോധ രംഗത്തെ കരാർ പ്രകാരം ഇന്ത്യയാണ് അഫ്ഗാനിലെ സൈനികർക്ക് കഴിഞ്ഞ നിരവധി വർഷങ്ങളായി പരിശീലനം നൽകുന്നത്. 2001 മുതലാണ് ഇന്ത്യ അഫ്ഗാൻ സൈനികരുടെ പരിശീലനം ഏറ്റെടുത്തത്.
നിലവിൽ ഇന്ത്യയിലുള്ള 130 സൈനികരുടെ പരിശീലനം പൂർത്തിയാക്കാനാണ് അനുമതി നൽകിയിട്ടുള്ളത്. അവരുടെ കാര്യത്തിൽ ഇന്ത്യയിലെ അഫ്ഗാൻ എംബസ്സി ഉദ്യോഗസ്ഥരാണ് തീരുമാനം എടുക്കേണ്ടതെന്നാണ് ഇന്ത്യൻ പ്രതിരോധ വകുപ്പ് അറിയിക്കുന്നത്.
അഫ്ഗാനിൽ താലിബാൻ ഭരണം പിടിച്ചതോടെ നിലവിലെ സൈനികരുടെ അവസ്ഥ എന്താ ണെന്ന് ഇനിയും വിശ്വാസയോഗ്യമായ വിവരങ്ങൾ ലഭ്യമല്ല. ഓരോ പ്രവിശ്യയും താലി ബാനിന്റെ ഓരോ നേതാവിന്റെ കയ്യിലാണെന്നതിനാൽ അതാത് മേഖലയിൽ ഒറ്റപ്പെട്ട സൈനികരുടെ അവസ്ഥ എന്താണെന്നതിന് ആർക്കും ഒരു വിവരവും ലഭിച്ചിട്ടില്ല. എന്നാൽ സൈനികർക്ക് താലിബാൻ സേനയുടെ ഭാഗമാകാൻ അവസരം നൽകിയിട്ടുണ്ടെന്നും വിവരം പുറത്തുവരുന്നുണ്ട്.
ഇന്ത്യയിലെ മൂന്ന് സൈനിക അക്കാദമികളിലായിട്ടാണ് അഫ്ഗാൻ സൈനികരെ പരിശീലി പ്പിക്കുന്നത്. ഇന്ത്യൻ മിലിട്ടറി അക്കാദമി ഡെറാഡൂൺ, ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമി ചെന്നൈ, നാഷണൽ ഡിഫൻസ് അക്കാദമി പൂനെ എന്നിവിടങ്ങളിലാണ് നിലവിൽ സൈനി കരുള്ളത്.
















Comments