ഭോപ്പാൽ: പബ്ജി കളിക്കുന്നതിനിടെ ഭിന്നശേഷിക്കാരൻ കുഴഞ്ഞു വിണു മരിച്ചു. 19 വയസുക്കാരനായ ദീപക് റാത്തോറാണ് മരിച്ചത്. മധ്യപ്രദേശിലെ ദേവസ് ജില്ലയിലാണ് സംഭവം നടന്നത്.
പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയായ ദീപക് വീട്ടിനുള്ളിൽ പബ്ജി കളിച്ചിരിക്കവെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാലിന് വൈകല്യമുളള ദീപക് ഓൺലൈൻ ക്ലാസിൽ പങ്കെടുത ശേഷം പബ്ജി കളിക്കുന്നത് പതിവായിരുന്നു. പോസ്റ്റമോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുക്കുമെന്നും അവയവങ്ങൾ പരിശോധനയ്‌ക്കായി ഭോപ്പാലിലേക്ക് അയയ്‌ക്കുമെന്നും അധികൃതർ അറിയിച്ചു.
ഹൃദയാഘാതം മൂലമാണ് കുട്ടി മരിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Comments