കണ്ണൂർ: പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് കൊലക്കേസ് പ്രതി ചാടിപ്പോയ സംഭവത്തിൽ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. അസിസ്റ്റന്റ് പ്രിസൺ ഓഫീസർ അമലിനെയാണ് സസ്‌പെൻഡ് ചെയ്തത്. ഇന്ന് രാവിലെയാണ് തൂത്തുക്കുടി സ്വദേശി ജാഹിർ ഹുസൈൻ ജയിലിൽ നിന്നും രക്ഷപെട്ടത്.
ജോലിക്കായി സെല്ലിന് പുറത്തിറക്കിയ ശേഷം കാണാതാവുകയായിരുന്നു. ഇയാൾക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കുന്നുണ്ട്. ഇതുവരെ പ്രതിയെ കണ്ടെത്താനായിട്ടില്ല. 2017ൽ തിരുവനന്തപുരത്ത് നടന്ന കൊലക്കേസിലെ പ്രതിയാണ് ഇയാൾ.
















Comments