തിരുവനന്തപുരം:കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ഏർപ്പെടുത്തിയ ഞായറാഴ്ചകളിലെ ലോക്്ഡൗണും രാത്രികാല കർഫ്യൂവും പൂർണ്ണമായും പിൻവലിച്ചു.മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോക യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്
അതേ സമയം കൊറോണ വ്യാപനമുള്ള പ്രദേശങ്ങളിൽ വാർഡുതല ലോക്ഡൗണും നിയന്ത്രണങ്ങളും തുടർന്നേക്കും. കൊറോണയ്‌ക്കൊപ്പം ജീവിക്കുക എന്ന തീരുമാനത്തിലേക്ക് പോകേണ്ടത് ആവശ്യമാണെന്നും നിലവിലെ നിയന്ത്രണങ്ങൾ പുനഃപരിശോധിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേ സമയം സംസ്ഥാനത്ത് ഇന്ന് 25,772 പേർക്ക് കൊറോണ സ്ഥിരീകരിച്ചു.
















Comments