ഇസ്ലാമാബാദ്: പാകിസ്താനിലെ നോർത്ത് വാസിരിസ്താനിൽ നടന്ന ഐഇഡി സ്ഫോടനത്തിൽ രണ്ട് പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടു. പ്രദേശത്ത് സൈനികർ തിരച്ചിൽ നടത്തുന്നതിനിടെയാണ് ബോംബ് സ്‌ഫോടനം ഉണ്ടായത്. ഉടൻ തന്നെ സൈന്യം സംഭവസ്ഥലത്തെത്തുകയും അക്രമിയുമായി ഏറ്റുമുട്ടുകയും ചെയ്തു. ഒടുവിൽ ഓടിരക്ഷപ്പെടാൻ ശ്രമിച്ച അക്രമിയെ പാക് സേന വെടിവെച്ചു വീഴ്‌ത്തി.
സിയ (25), മുസാവർ ഖാൻ (20) എന്നീ സൈനികരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് പാകിസ്താൻ സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. രാജ്യത്തെ ഖൈബർ പഖ്തൂങ്ക്വ പ്രവിശ്യയിലെ ബന്നു ഡിവിഷനിലാണ് നോർത്ത് വാസിരിസ്താൻ സ്ഥിതി ചെയ്യുന്നത്. പ്രദേശത്ത് ഏതാനും മാസങ്ങളായി സംഘർഷാവസ്ഥ തുടരുകയാണ്. കഴിഞ്ഞ ദിവസം ക്വറ്റയിൽ നടന്ന ചാവേർ ആക്രമണത്തിൽ നാല് പാക് സൈനികർ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
















Comments