വാഷിംഗ്ടൺ: താലിബാനെ വരുതിയിലാക്കാനുള്ള നീക്കമാണ് ചൈന നടത്തുന്നതെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്. താലിബാൻ ചൈനയ്‌ക്ക് ഭീഷണി തന്നെയാണെന്നും അത് കുറയ്‌ക്കാനുള്ള തന്ത്രമാണ് ചൈന പയറ്റുന്നതെന്നും ബൈഡൻ പറഞ്ഞു. പതിവ് വാർത്താ സമ്മേളനത്തിലാണ് അഫ്ഗാൻ വിഷയവും ചൈനയുടെ ഇടപെടലും പരാമർശി ക്കപ്പെട്ടത്.
ചൈനയുടെ ധനസഹായവും മറ്റ് സാങ്കേതിക സഹായവും കൊണ്ടാണ് താലിബാൻ ഭരണ ത്തുടക്കമിടാൻ പോകുന്നത്. താലിബാൻ ചൈനയ്‌ക്ക് ഒരു തലവേദനയാണ്. ഉയിഗുറുകളുടെ വിഷയത്തിൽ താലിബാൻ ഇടപെടാതിരിക്കനാണ് ചൈന പ്രധാനമായും ആഗ്രഹിക്കുന്നത്. അത് പരിഹരിക്കാൻ താലിബാന് എല്ലാ സഹായവും നൽകി വരുതിയിലാക്കുക എന്നതുമാത്രമാണ് അവർ കാണുന്ന പോംവഴി. പാകിസ്താനും, റഷ്യയും ഇറാനുമെല്ലാം അതേ മാർഗ്ഗമാണ് പിന്തുടരുന്നത്. ഈ രാജ്യങ്ങളെല്ലാം താലിബാനെ അഫ്ഗാനിൽ ഒതുക്കി നിർത്താനും മറ്റ് മേഖലകളിലേക്ക് അവരുടെ ശ്രദ്ധയോ ഇടപെടലോ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്.’ ചോദ്യോത്തിനുത്തരമായി ബൈഡൻ പറഞ്ഞു.
ചൈനയുടെ വിദേശകാര്യമന്ത്രി വാങ് യീ താലിബാൻ രാഷ്‌ട്രീയകാര്യ കമ്മീഷൻ മുല്ലാ അബ്ദുൾ ഗനി ബരാദറുമായി ചർച്ച നടന്നിരുന്നു. ശരിയായ സൗഹൃദത്തിലൂടെ
താലിബാനെ ഭരണക്രമം നടപ്പാക്കുന്നതിൽ സഹായിക്കാമെന്ന നയമാണ് ചൈന മുന്നോട്ടുവച്ചിരിക്കുന്നത്. അഫ്ഗാനിലെ നിർമ്മാണ വാണിജ്യമേഖലകളിലും ചൈനയുടെ സഹായം ഉറപ്പാക്കിയാണ് ചർച്ച പര്യവസാനിച്ചത്.
ചൈനയുടെ തുടക്കം മുതലേ താലിബാനെ അനുനയിപ്പിക്കുമെന്നതിന്റെ സൂചനയാണ് ലഭിച്ചിരുന്നത്. ഇസ്ലാമിക ഭീകരത ഉയിഗുറുകളുടെ രക്ഷയ്‌ക്കായി താലിബാനിലൂടെ വളരാതിരിക്കാൻ ചൈന എല്ലാ അടവും പയറ്റി. ഉയിഗുർ മുസ്ലീംങ്ങളുടെ വിഷയത്തിൽ ഇതുവരെ താലിബാൻ ഒരു അഭിപ്രായവും പറയാത്തതിന് പിന്നിൽ ചൈനയുടെ താലിബാൻ അനുകൂല നിലപാട് ഒന്നുകൊണ്ട് മാത്രമാണ്. അതേസമയം അഫ്ഗാനിലേക്ക് രക്ഷപെട്ട ഉയിഗുറുകളുടെ കാര്യത്തിൽ താലിബാൻ ചൈന അനുകൂല നിലപാട് സ്വീകരിച്ച് അവരെ പിടികൂടി ചൈനയ്‌ക്ക് കൈമാറുമെന്നാണ് സൂചന.
















Comments