റായ്പൂർ: മദ്യത്തിലഹരിയിൽ ടച്ചിംഗ്‌സായി ചുട്ട വിഷപ്പാമ്പിനെ കഴിച്ച് രണ്ട് യുവാക്കൾ. ഇരുവരും ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്. ഛത്തീസ്ഗഡിലെ കോർബ ജില്ലയിലാണ് സംഭവം. വിഷപ്പാമ്പായ ശംഖുവരയനെയാണ് ഇരുവരും ചുട്ട് തിന്നത്. സുഹൃത്തുകളായ ഗുഡ്ഡു ആനന്ദും രാജു ജാങ്‌ഡേുമാണ് ഈ സാഹസികത കാട്ടി ആശുപത്രിയിലായത്.
ഇന്ദിര നഗർ പ്രദേശത്തെ ദേവാംഗൻപരയിലെ ഒരു വീട്ടിലാണ് വിഷപ്പാമ്പിനെ കണ്ടത്. ഉടൻ തന്നെ കുടുംബാംഗങ്ങൾ പാമ്പിനെ പിടികൂടി എരിയുന്ന തീയിലേക്ക് എറിഞ്ഞു. പാതിവെന്ത പാമ്പിനെ റോഡിലേക്ക് എറിയുകയും ചെയ്തു. ഇതുവഴി വന്ന ഇരുവരും റോഡിൽ കിടക്കുന്ന കണ്ട് പാമ്പിനെ തിന്നുകയായിരുന്നു. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നാണ് മെഡിക്കൽ റിപ്പോർട്ടുകൾ.
ഇതിൽ രാജു പാമ്പിന്റെ തലഭാഗവും ഗുഡ്ഡു വാൽഭാഗവുമാണ് തിന്നത്. ഇതിനുശേഷം ഇരുവർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഛർദ്ദിക്കുകയും ചെയ്തു. തുടർന്ന് കുടുംബാംഗങ്ങൾ ഇരുവരെയും സമീപത്തെ സർക്കാർ ആശുപത്രിയിലെത്തിച്ചു. ഇരുവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ.
















Comments