കോഴിക്കോട്: നിപ്പ വൈറസ് ബാധയെ തുടർന്ന് നിയന്ത്രണം ഏർപ്പെടുത്തിയ മേഖലകളിൽ കേന്ദ്രസംഘം സന്ദർശനം നടത്തി. ഭോപ്പാൽ വൈറോളജി ഇൻസ്റ്റിറ്റിയൂട്ടിലെ വിദഗ്ധ സംഘമാണ് ജില്ലയിൽ സന്ദർശനം നടത്തിയത്.
മുക്കം മുനിസിപ്പാലിറ്റിയിലെ കണ്ടയ്ൻമെന്റ്് സോണായി പ്രഖ്യാപിച്ച രണ്ട് ഡിവിഷനുകളിലെ വീടുകളാണ് സന്ദർശിച്ചത്.പ്രദേശത്ത് നിന്ന് വവ്വാലുകളുടെ അടക്കം സാമ്പിളുകൾ ശേഖരിച്ചു.
നിപ്പയുമായി ബന്ധപ്പെട്ട് കേന്ദ്രസംഘം മുൻസിപ്പൽ ഹാളിൽയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.
കണ്ടയ്ൻമെന്റ്് സോൺ പ്രദേശത്ത് നിയന്ത്രണങ്ങൾ 21 ദിവസം വരെ നിലനിൽക്കുമെന്ന് സംഘം അറിയിച്ചു.
കണ്ടയ്ൻമെന്റ് പ്രദേശത്തെ 1800 വീടുകളിലും ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇതിനോടകം തന്നെ സർവ്വേ പൂർത്തികരിച്ചു കഴിഞ്ഞിട്ടുണ്ട്
അതേസമയം വവ്വാലുകളുടെ സാമ്പിൾ പരിശോധിക്കാൻ നാളെ പൂനൈയിൽ നിന്നും വിദഗ്ധ സംഘം എത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
















Comments