മുംബൈ: ബോളിവുഡ് നടൻ രജത് ബേദരിയുടെ കാറിടിച്ച് യുവാവ് മരിച്ചു. അന്ദേരിയിലാണ് സംഭവം നടന്നത്. 39 വയസുളള രാജേഷ് ബൗദതാണ് മരിച്ചത്.ഇദ്ദേഹത്തിന് ഭാര്യയും 13 ഉം 7 ഉം വയസ്സുള്ള രണ്ട് പെൺമക്കളുമുണ്ട്. മുംബൈ കൂപ്പർ ഹോസ്പിറ്റലിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം.
വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്നു രാജേഷ്. മദ്യലഹരിയിലായിരുന്ന അദ്ദേഹം റോഡ് മുറിച്ചുകടക്കുന്നതിനിടെ രജത്തിന്റെ കാർ ഇടിക്കുകയും തലയ്‌ക്ക് പിന്നിൽ പരിക്കേൽക്കുകയും ചെയ്തു. ഉടൻ തന്നെ രജത് സ്വന്തം കാറിൽ രാജേഷിനെ ആശുപത്രിയിലെത്തിക്കുകെയായിരുന്നു.
തന്റെ കാറിടിച്ചാണ് രാജേഷിന് പരിക്കേറ്റതെന്ന് രജത് ആശുപത്രി അധികൃതരോട് തുറന്നുപറഞ്ഞിരുന്നു. രാജേഷിന്റെ നില ഗുരുതരമാണെന്നു സഹായിക്കാമെന്ന് ഉറപ്പുനൽകിയെന്നും അദ്ദേഹത്തിന്റെ വീട്ടുകാർ പറഞ്ഞു. എന്നാൽ അൽപസമയത്തിന് ശേഷം രജത് സ്ഥ്ലം വിട്ടതായി രാജേഷിന്റെ കുടുംബം ആരോപിച്ചു.
ഐ.പി.സി, മോട്ടോർ വാഹന നിയമങ്ങളിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് നടനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇപ്പോൾ സെഷൻ 304-എ കൂടി ചേർത്ത് കേസെടുത്തിരിക്കുകയാണ്.
















Comments