കാബൂൾ: കുറച്ച് ദിവസത്തെ ഇടവേളയ്‌ക്ക് ശേഷം അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യക്കാർക്ക് തിരിച്ച് വരവിന് വഴി ഒരുങ്ങിയേക്കുമെന്ന് സൂചന.200 അമേരിക്കൻ പൗരന്മാരെ ഒഴിപ്പിക്കുന്നതിന് താലിബാൻ അനുമതി നൽകി. ഇന്ത്യക്കാരടക്കമുള്ളവരെ കൊണ്ട് പോകാൻ അനുമതി നൽകിയേക്കുമെന്നാണ് റിപ്പോർട്ട്. ഇതേ തുടർന്ന് അനുമതി ലഭിയ്‌ക്കുന്ന മുറയക്ക് അഫ്ഗാനിസ്താ നിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് പുന:രാരംഭിച്ചേക്കും.
കഴിഞ്ഞ മാസം അവസാനം കാബൂളിൽ നിന്ന് ആളുകളെയും വഹിച്ചുള്ള അവസാന അമേരിക്കൻ വിമാനവും അഫ്ഗാൻ വിട്ടിരുന്നു. നീണ്ട ഇരുപത് വർഷങ്ങൾക്ക് ശേഷമാണ് അമേരിക്കൻ സൈന്യം അഫ്ഗാനിസ്താൻ വിടുന്നത്.ആയിരക്കണക്കിന് ആളുകളെയാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ ശ്രമഫലമായി രക്ഷപ്പെടുത്താനായത്.
ഇന്ത്യയുടെ ഓപ്പറേഷൻ ദേവി ശക്തി എന്ന രക്ഷാദൗത്യം വിജയകരമായിരുന്നു. എന്നിരുന്നാലും നിരവധി ഇന്ത്യക്കാരാണ് ഇനിയും അഫ്ഗാനിസ്താനിൽ കുടുങ്ങിക്കിടക്കുന്നത്.
രക്ഷാപ്രവർത്തനങ്ങൾ പുന:രാംരംഭിക്കാൻ അനുമതിലഭിച്ചാൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് തങ്ങളുടെ പൗരന്മാരെ തിരിച്ച് ജന്മനാട്ടിലെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
















Comments