ന്യൂഡൽഹി: അമ്മയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ മകനെ പിടികൂടി ഡൽഹി പോലീസ്. ഇയാളുടെ പക്കൽ നിന്നും രണ്ട് ഇന്ത്യൻ നിർമിത തോക്കുകളും ഒരു ഡമ്മി പിസ്റ്റലും 13 ലൈവ് കാട്രിഡ്ജുകളും പോലീസ് കണ്ടെടുത്തു.
ഡൽഹിയിലെ മണ്ഡൂക ഗ്രാമത്തിലാണ് നാടിനെ ഞെട്ടിച്ച കൊടുംക്രൂരത നടന്നത്. സെപ്റ്റംബർ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. മകന്റെ വെടിയേറ്റ് ഗുരുതരാവസ്ഥയിലായ അമ്മ പിറ്റേന്ന് തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഇതിന് ശേഷം ഒളിവിൽ പോയ പ്രതിയെ ചൊവ്വാഴ്ചയാണ് പിടികൂടാനായത്. പ്രതി തങ്ങാൻ സാധ്യതയുണ്ടായിരുന്ന നൂറിലധികം സ്ഥലങ്ങളിൽ പോലീസ് പരിശോധന നടത്തി. 150ഓളം സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കുകയും കേസിൽ 400ലധികം പേരെ ചോദ്യം ചെയ്യുകയും ചെയ്തു. തുടർന്നാണ് പ്രതിയായ മകനെ പോലീസിന് പിടികൂടാനയത്.
Comments