കൊൽക്കത്ത: പശ്ചിമബംഗാളിലെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി മമതാ ബാനർജി. ഭാബാനിപ്പൂർ നിയമസഭാമണ്ഡലത്തിലാണ് മത്സരിക്കുന്നത്. നാമനിർദ്ദേശപത്രിക ഇന്ന് നൽകുമെന്നാണ് സൂചന. മുഖ്യമന്ത്രിയെന്ന നിലയിൽ നിയമസഭാംഗമായി മാറാനായില മാറാനാണ് മത്സരം അനിവാര്യമായത്. നന്ദിഗ്രാമിൽ സുവേന്ദു അധികാരിയാണ് 1957 വോട്ടിന് മമതയെ തോൽപ്പിച്ചത്. മമതയ്‌ക്കായി തൃണമൂൽ നേതാവ് സൊഭാൻദേബ് ചതോപാ ദ്ധ്യായയാണ് മണ്ഡലത്തിലെ സീറ്റ് ഒഴിഞ്ഞുനൽകിയത്.
ഭബാനിപ്പൂർ നിയമസഭാ മണ്ഡലത്തിൽ വരുന്ന 30-ാം തിയതിയാണ് ഉപതെരഞ്ഞെടുപ്പ് നടത്തുകയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഭബാനിപ്പൂരിനൊപ്പം സംസേർഗഞ്ച്, ജാൻഞ്ചിപുർ എന്നിവിടങ്ങളിലും ഒഡീഷയിലെ പിപ്പിലിയിലും ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നിരിക്കുകയാണ്. അടുത്ത മാസം മൂന്നാം തിയതി വോട്ടെണ്ണൽ നടക്കും.
നിയമസഭാ തെരഞ്ഞെടുപ്പുകൾ അസമയത്ത് നടത്തിയിട്ടും കേന്ദ്രസർക്കാറിന് തന്നെ തോൽപ്പിക്കാനിയില്ലെന്നും ഇനിയുള്ള തെരഞ്ഞെടുപ്പുകളിലും തൃണമൂൽ മികച്ച ഭൂരിപക്ഷത്തോടെ സീറ്റുകൾ പിടിക്കുമെന്നാണ് മമതയുടെ വാദം. ഇതിനിടെ ബി.ജെ.പി പ്രവർത്തകർക്ക് നേരെ അക്രമം തുടരുന്ന പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പിൽ സുരക്ഷ കൂട്ടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതൽ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാന ആഭ്യന്തരവകുപ്പിനോട് റിപ്പോർട്ട് തേടിയിരിക്കുകയാണ്.
















Comments