തിരുവനന്തപുരം:നിപ്പ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന അഞ്ചുപേരുടെ ഫലം കൂടി നെഗറ്റീവായി. ഇതോടെ 73 പേരുടെ സാമ്പിളുകളാണ് നെഗറ്റീവായത്. ഇതിൽ നാലെണ്ണം എൻ.ഐ.വി. പൂനയിലും ഒരെണ്ണം കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് പരിശോധിച്ചത്.
അതേസമയം, നിപ്പ രോഗം സ്ഥിരീകരിച്ച കോഴിക്കോട് ചാത്തമംഗലത്ത് വവ്വാലുകളെ വലവെച്ച് പിടികൂടി സാമ്പിൾ ശേഖരിക്കാനുള്ള ശ്രമം ഇന്ന് തുടങ്ങും. പൂനൈ വൈറോളജി ഇൻസ്റ്റിറ്റിയൂട്ടിൽ നിന്നുള്ള സംഘത്തിന്റെയും മൃഗസംരക്ഷണവകുപ്പിലെ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് പരിശോധന.സംസ്ഥാനത്ത് നിപ്പ ഉറവിടം കണ്ടെത്താൻ വിദഗ്ധ സംഘം പരിശോധന ഊർജ്ജിതമാക്കും
















Comments