മാനന്തവാടി:പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചയാൾ വിഷം കഴിച്ചു. വയനാട് പനമരം സ്വദേശി അർജുനാണ് വിഷം കഴിച്ചത്.പനമരം ഇരട്ടകൊലപാതകവുമായി ബന്ധപ്പെട്ടാണ് പോലീസ് യുവാവിനെ വിളിപ്പിച്ചത്.അർജുന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
മാസങ്ങൾക്ക് മുൻപ് പനമരം നെല്ലിമ്പത്ത് വൃദ്ധദമ്പതികൾ കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്.കഴിഞ്ഞ ജൂൺ 10നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. നെല്ലിയമ്പത്ത് പത്മാലയത്തിൽ കേശവനെയും ഭാര്യ പത്മാവതിയെയും കൊലപ്പെടുത്തിയ കേസിൽ പോലീസ് പ്രദേശത്ത് ക്യാമ്പ് ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു.
മാനന്തവാടി ഡിവൈഎസ്പി എപി ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.മുഖം മൂടി ധരിച്ചെത്തിയവരാണ് ആക്രമിച്ചതെന്ന് ആശുപത്രിയിലേക്കുള്ള യാത്രയ്‌ക്കിടെ പത്മാവതിയമ്മ പറഞ്ഞിരുന്നു. ഇതിനെ ചുറ്റി പറ്റിയായിരുന്നു അന്വേഷണം നടന്നിരുന്നത്. നാളിതുവരെയായിട്ടും അന്വേഷണത്തിൽ പുരോഗതിയൊന്നും ഇല്ലാത്തത് ഏറെ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരുന്നു.
















Comments