കണ്ണൂർ: സർവകലാശാലയിലെ പിജി കോഴ്‌സിൽ ഗുരുജി ഗോൾവാൾക്കറുടെയും വീർസവർക്കറുടെയും ലേഖനങ്ങൾ ഉൾപ്പെടുത്തിയതിനെ പിന്തുണച്ച് എസ്എഫ്‌ഐ. സിലബസിനെതിരെ പല വിദ്യാർത്ഥി സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് സർവകലാശാല യൂണിയൻ പരസ്യമായി നിലപാട് പ്രഖ്യാപിച്ചത്. സിലബസ് പിൻവലിക്കേണ്ട യാതൊരു ആവശ്യവുമില്ലെന്നും നമുക്ക് യോജിപ്പില്ലെങ്കിലും എല്ലാ ചിന്താധാരയും പഠിക്കേണ്ടതുണ്ടെന്നും യൂണിയൻ ചെയർമാൻ എം.കെ ഹസ്സൻ വ്യക്തമാക്കി.
വിദ്യാർഥികൾ എല്ലാം പഠിക്കേണ്ടതാണ്. രാഷ്‌ട്രീയമായ കാരണങ്ങൾ മാത്രമാണ് ഇപ്പോൾ വിവാദങ്ങൾ ഉണ്ടാക്കുന്നത്. ജെഎൻയു അടക്കമുള്ള ക്യാമ്പസുകളിൽ ഗോൾവാൾക്കറേയും സവർക്കറേയും കുറിച്ച് പഠിപ്പിക്കുന്നുണ്ട്. ഇക്കാര്യത്തിൽ എല്ലാവരുമായും സംവാദത്തിന് തയ്യാറാണ്. വിഷയം എഐഎസ്എഫിനെ ബോധ്യപ്പെടുത്തും. സംവാദത്തിന് എഐഎസ്എഫും തയ്യാറാകണമെന്ന് സർവകലാശാല യൂണിയൻ ചെയർമാൻ ആവശ്യപ്പെട്ടു.
സംഭവത്തിൽ സർവകലാശാല വൈസ് ചാൻസലർ പ്രതികരണവുമായി എത്തിയിരുന്നു. പ്രതിഷേധത്തെ ഭയന്ന് സിലബസ് പിൻവലിക്കില്ലെന്ന നിലപാടാണ് വൈസ് ചാൻസലർ സ്വീകരിച്ചത്. യോജിപ്പില്ലാത്ത പുസ്തകം വായിക്കരുതെന്ന് ആവശ്യപ്പെടുന്നത് താലിബാന്റെ രീതിയാണെന്നും വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ പ്രതികരിച്ചു.
















Comments