ദുബായ് : അഫ്ഗാൻ ക്രിക്കറ്റ് ടീമിനെ ഇനി മുഹമ്മദ് നബി നയിക്കും. നായകസ്ഥാനത്തു നിന്നും റഷീദ് ഖാൻ പിന്മാറിയതിനെതുടർന്നാണ് വരാനിരിക്കുന്ന ടി20 ലോകകപ്പിൽ മുഹമ്മദ് നബിയെ ക്രിക്കറ്റ് ബോർഡ് നായകനായി പ്രഖ്യാപിച്ചത്. ഓപ്പണറായ മുഹമ്മദ് നബി ഇതിന് മുമ്പും അഫ്ഗാൻ ടീമിനെ നയിച്ചിട്ടുണ്ട്.
🙏🇦🇫 pic.twitter.com/zd9qz8Jiu0
— Rashid Khan (@rashidkhan_19) September 9, 2021
ടി20 ലോകകപ്പിനായുള്ള ടീം പ്രഖ്യാപനത്തിലുണ്ടായ അസ്വാരസ്യമാണ് നായകസ്ഥാനം ഒഴിയാൻ റഷീദ് ഖാനെ പ്രേരിപ്പിച്ചത്. നായകനെന്ന നിലയിൽ താനും കളിക്കാരെ തീരുമാനിക്കുന്നതിന്റെ ഭാഗമാണ്. എന്നാൽ തന്നോട് ഒരുവാക്കുപോലും ചോദിക്കാതെയാണ് ടീമിനെ പ്രഖ്യാപിച്ചതെന്നാണ് റഷീദ് ഖാന്റെ ആരോപണം.
യു.എ.ഇയിലും ഒമാനിലുമായി നടക്കുന്ന ടി20 ലോകകപ്പ് മത്സരങ്ങൾ ഒക്ടോബറിലാണ് തീരുമാനിച്ചിരിക്കുന്നത്. ഭരണപ്രതിസന്ധി നിലനിൽക്കുമ്പോഴുെം ഐ.സി.സി അഫ്ഗാനെ ഉൾപ്പെടുത്തി തന്നെയാണ് മത്സരക്രമം തയ്യാറാക്കിയത്.
















Comments