ഷില്ലോംഗ്: മേഘാലയയിൽ സ്‌ഫോടക വസ്തുക്കളുടെ ശേഖരം കണ്ടെത്തി. തിക്രിക്കില്ല ഗ്രാമത്തിൽ നിന്നാണ് സ്‌ഫോടക വസ്തുക്കൾ ലഭിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
സുരക്ഷ സേന നടത്തിയ പ്രത്യേക പരിശോധനക്കിടെയാണ് വസ്തുക്കൾ കണ്ടെത്തിയത്. രണ്ട് ഐഇഡികൾ, 13 ജലാറ്റിൻ സ്റ്റിക്കുകൾ മൂന്ന് ഇലക്ട്രിക് ഡിറ്റണേറ്ററുകൾ എന്നിവയാണ് കണ്ടെടുത്തത്. ഐഇഡികൾ സിആർപിഫ് നിർവീര്യമാക്കി.
ഭീകരരാണ് സംഭവത്തിനു പിന്നിലെന്നാണ് സൂചന. സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയ പഞ്ചാത്തലത്തിൽ സ്ഥലത്ത് സുരക്ഷ ശക്തമാക്കി.
Comments