ന്യൂഡൽഹി: പെൺകുട്ടികളുടെ സംരക്ഷണത്തെ ലക്ഷ്യമാക്കിയുള്ള രാജ്യത്തെ ഏറ്റവും വലിയ പദ്ധതിയുടെ നിർമ്മാണത്തിന് നാളെ തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സർദാർ ധാം എന്ന പേരിലെ പദ്ധതിക്ക് തുടക്കമിടുന്നത്. പെൺകുട്ടികളുടെ പഠനവും താമസവും സഹിതം അത്യാധുനിക സൗകര്യമാണ് ഒരുങ്ങുന്നത്. ഒരേ സമയം 2000 വിദ്യാർ ത്ഥിനികൾക്കാണ് ഗുജറാത്ത് സർക്കാർ താമസം ഒരുക്കുന്നത്.
അഹമ്മദാബാദിലെ പദ്ധതിയുടെ ഭൂമിപൂജയിൽ നാളെ രാവിലെ 11 മണിക്ക് നരേന്ദ്രമോദി വെർച്വൽ സംവിധാനത്തിലൂടെ പങ്കെടുക്കും. സർദാർ ധാം പദ്ധതി വിദ്യാഭ്യാസത്തിനുപരി സാമൂഹ്യ നവോത്ഥാനത്തിനും ദരിദ്രജനവിഭാഗത്തിന്റെ ഉന്നമനത്തിനുമായുള്ള സുശക്ത മായ ചുവടുവെയ്പ്പാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
വിദ്യാർത്ഥിനികൾക്ക് പഠ്യേതര കാര്യങ്ങളിൽ മികച്ച പ്രാവീണ്യം നേടാനും കേന്ദ്രത്തിൽ സംവിധാനമുണ്ടാകും. കല, ശാസ്ത്രം, കായികം തുടങ്ങിയ മേഖലയിലേക്ക് കുട്ടികളെ കൈപിടിച്ചു നടത്താൻ ഒരു കേന്ദ്രം എന്ന നിലയിലാണ് സർദാർ ധാം എന്ന പേരിൽ പെൺകുട്ടികൾക്കായുള്ള ഹോസ്റ്റലുകളുയരുന്നത്. ചടങ്ങിൽ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും ഉപമുഖ്യമന്ത്രി നിതിൻഭായ് പട്ടേലും പങ്കെടുക്കും.
Comments