ഹൈദരാബാദ്: ആറുവയസ്സുള്ള പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തി. പ്രതിയായെന്ന് സംശയിക്കുന്ന രാജു എന്ന യുവാവിനായി പോലീസ് തിരച്ചിൽ തുടരുന്നു. നഗരത്തിലെ സൈദാബാദ് പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. കൊല്ലപ്പെട്ട പെൺകുട്ടിയുടെ അയൽവാസിയാണ് യുവാവ്. ഇയാളുടെ വീട്ടിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ചയ മുതൽ പെൺകുട്ടിയെ കാണാതായായതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രാജുവിന്റെ വീട്ടിൽ മരിച്ച നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും ഈസ്റ്റ് സോൺ ഡെപ്യൂട്ടി പോലീസ് കമ്മീഷ്ണർ ഡോ. രമേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽ പ്രതിഷേധിച്ചുകൊണ്ട് നാട്ടുകാർ തെരുവിലിറങ്ങി. പ്രതിയെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ എത്തി പ്രതിയെ ഉടൻ പിടികൂടുമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
















Comments