കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് പുലർച്ചെ പ്രഭാത സവാരിക്കിറങ്ങിയ സ്ത്രീകൾ കാറിടിച്ച് മരിച്ചു. രോഗിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോയ കാറാണ് അപകടമുണ്ടാക്കിയത്.
അമിതവേഗതയിൽ വന്ന കാർ സ്ത്രീകളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പഴങ്ങനാട് സ്വദേശികളായ നസീമ,സബൈദ എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സ്ത്രീകളെ പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചു.
അപകടത്തിന്റെ ആഘാതത്തിൽ കാറിലുണ്ടായിരുന്ന ഡോക്ടറും മരിച്ചു. ഡോ. സ്വപ്‌നയാണ് മരിച്ചത്. ഹൃദയാഘാതമാണ് ഇവരുടെ മരണകാരണമെന്നാണ് പ്രാഥമിക വിവരം. ഇവരെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ ആയിരുന്നു അപകടം.
















Comments