തിരുവനന്തപുരം: സംസ്ഥാനത്ത് നിപ്പ വൈറസിന്റെ ആശങ്ക കുറഞ്ഞു.ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.ഇതുവരെയുള്ള നിപ്പ പരിശോധഫലങ്ങളെല്ലാം നെഗറ്റീവ് ആയത് ആശ്വാസകരമാണ്. നിരീക്ഷണത്തിലുള്ള ആരുടേയും ആരോഗ്യ നിലയിൽ ആശങ്കയില്ലെന്നും മന്ത്രി വ്യക്തമാക്കി.
കണ്ടെയ്ൻമെന്റ് സോണിലെ വീടുകളിലെ വിവരശേഖണം പൂർത്തിയായി.94 പേർക്ക് പനിയുടെ ലക്ഷണങ്ങൾ കാണിച്ചിരുന്നു.എന്നാൽ ഇവർക്കൊന്നും നിപ്പാ ബാധിതനുമായി സമ്പർക്കമില്ലാത്തത് ആശ്വാസം പകരുന്നു.എന്നാൽ പ്രദേശത്ത് 21 ദിവസം ജാഗ്രത തുടരണമെന്ന് മന്ത്രി നിർദേശിച്ചു.പ്രദേശത്ത് നിപ്പയും കൊറോണയും ഒരുപോലെ പരിശോധിക്കുന്നുണ്ടെന്ന് മന്ത്രി കൂട്ടിചേർത്തു.
അതേസമയം സംസ്ഥാനത്ത് കൊറോണബാധിച്ച് മരിച്ചവരിൽ 94.63 ശതമാനം പേരും കൊറോണയുടെ ഒരു ഡോസ് വാക്‌സിൻ പോലും സ്വീകരിക്കാത്തവരാണ്.5% പേർ ഗുരുതരരോഗമുള്ളവരും ആയിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി.
അതേസമയം പഴംതീനി വവ്വാലുകളെ പിടിക്കുന്നതിനായി കൊടിയത്തൂർ പഞ്ചായത്തിലെ തെയ്യത്തും കടവിലെ കുറ്റിയോട് വീടിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ വല വിരിച്ചു. വലയിൽ അകപ്പെടുന്ന വവ്വാലുകളുടെ സ്രവം ഇന്ന് പരിശോധനയ്‌ക്ക് വിധേയമാക്കും.
















Comments