ലണ്ടൻ: ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനായി സീസണിലെ ആദ്യ മത്സരത്തിനിറങ്ങുന്നു. യുവന്റസിൽ നിന്നും തന്റെ പഴയ തട്ടകത്തിലേക്കാണ് പോർച്ചുഗൽ നായകൻ തിരികെ എത്തിയത്. ന്യൂകാസിൽ യുണൈറ്റഡിനെതിരെയാണ് പ്രീമിയർ ലീഗിൽ റൊണാൾഡോയുടെ ആദ്യ മത്സരം. ഏഴാം നമ്പർ ജഴ്‌സിയിലാണ് റൊണാൾഡോ കളത്തി ലിറങ്ങുന്നത്.
ഒലേ ഗണ്ണർ സോൾസ്‌കെറുടെ പരിശീലനത്തിലാണ് മാഞ്ചസ്റ്ററിന്റെ പോരാളികൾ കളത്തിലിറങ്ങുന്നത്. സീസണിലെ ട്രാൻസ്ഫർ കാലയളവ് തീരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് റൊണാൾഡോ താൻ ആറുവർഷം കളിച്ച ഇംഗ്ലീഷ് ക്ലബ്ബിലേക്ക് ചേക്കേറിയത്. 2009ലാണ് 36കാരനായ ക്രിസ്റ്റ്യാനോ ഇംഗ്ലീഷ് ലീഗ് വിട്ട് ഇറ്റാലിയൻ ലീഗിലേക്ക് മാറിയത്.
സ്പാനിഷ് ലീഗിൽ റയൽ മാഡ്രിനൊപ്പവും ഇറ്റാലിയൻ ലീഗിൽ യുവന്റസിനൊപ്പവും ക്രിസ്റ്റ്യാനോ തിളങ്ങി. ഇരു ക്ലബ്ബുകൾക്കും നിരവധി കിരീടങ്ങൾ നേടിക്കൊടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച ലോകോത്തര താരമായി ക്രിസ്റ്റ്യാനോ മാറി.
















Comments