നാർക്കോട്ടിക്ക് ജിഹാദ് സത്യമാണ്: ബിഷപ്പിനെ ആക്രമിക്കേണ്ട; വീഡിയോ തെളിവുകളടങ്ങുന്ന ഫേസ്ബുക്ക്പോസ്റ്റുമായി സന്ദീപ് വാര്യർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നാർക്കോട്ടിക്ക് ജിഹാദ് സത്യമാണ്: ബിഷപ്പിനെ ആക്രമിക്കേണ്ട; വീഡിയോ തെളിവുകളടങ്ങുന്ന ഫേസ്ബുക്ക്പോസ്റ്റുമായി സന്ദീപ് വാര്യർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2021, 01:08 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: നാർക്കോട്ടിക്ക് ജിഹാദ് സത്യമാണെന്ന ഫേസ്ബുക്ക് പോസ്റ്റുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യർ. നാർക്കോട്ടിക്ക് ജിഹാദ് പരാമർശനം നടത്തിയ ബിഷപ്പിനോട് തെളിവുചോദിക്കുന്ന ജിഹാദികൾക്കുളള ഉത്തരമായി വീഡിയോ ലിങ്ക് അടക്കം സന്ദീപ് വാര്യർ പോസ്റ്റ് ചെയ്തിട്ടുണ്ട്.സൗദി അറേബ്യൻ ചാനലും ഇന്ത്യയിലെ ചില ദേശീയ മാദ്ധ്യമങ്ങളുടെയും സംപ്രേക്ഷണം ചെയ്ത വാർത്തകളുടെ ലിങ്കാണ് പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സത്യം പറയുന്നവരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാമെന്നാണ് ജിഹാദികളും ജിഹാദി അപ്പോളജിസ്റ്റുകളും കരുതേണ്ടെന്നും ആ പരിപ്പൊന്നും പുതിയ ഇന്ത്യയിൽ വേവില്ലെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം… പാലാ ബിഷപ്പിനെതിരായി തെളിവു കൊണ്ടുവാ എന്ന് ആർത്തട്ടഹസിക്കുകയാണ് കേരളത്തിലെ ജിഹാദികളും ജിഹാദി അപ്പോളജിസ്റ്റുകളും. നാർക്കോ ജിഹാദ് എന്നതിന് തെളിവെവിടെ എന്നാണ് ചോദ്യം .നാർക്കോ ജിഹാദ് ഒരു യഥാർത്ഥ്യമാണ്. കേരളത്തിൽ ഭീകര സംഘടനകൾ അതു പ്രയോഗവൽക്കരിച്ചിട്ടുണ്ടോ എന്നത് മാത്രമാണ് അന്വേഷിക്കേണ്ടത്. കേരളം ആഗോള ജിഹാദി ഭീകരതയുടെ ഒരു കണ്ണിയാണെന്നതിന് ആവശ്യത്തിലധികം തെളിവുകൾ ഉള്ള സ്ഥിതിക്ക് , ഈ ഒരു യുദ്ധ തന്ത്രം മാത്രമായി അവർ കേരളത്തിൽ പരീക്ഷിക്കുന്നില്ല എന്ന് എങ്ങനെ പറയും ?

ജിഹാദി ഭീകര സംഘടനയായ ഹിസ്ബുല്ല നാർക്കോ ജിഹാദ് നടത്തുന്നതായി സൗദി ടി വി ചാനലായ അൽ അറബിയയുടെ രണ്ടു വർഷം പഴയ റിപ്പോർട്ട് കാണാം. 1994 സപ്തംബർ 12ന് വാഷിംഗ്ടൺ പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ നവാസ് ഷരീഫ് , പാക് ഐഎസ്‌ഐ , മയക്കുമരുന്ന് ഇടപാട് നടത്തുന്നതായി വെളിപ്പെടുത്തിയിട്ടുണ്ട്. സിഐഎയുടെ റിപ്പോർട്ടിലും ഇക്കാര്യം വ്യക്തമാക്കുന്നു. മയക്കുമരുന്ന് നൽകിയുള്ള പ്രവർത്തനം തങ്ങളുടെ ദേശീയ താൽപ്പര്യമാണ് എന്നാണ് ജനറൽ സിയാവുൾ ഹഖ് അടക്കമുള്ള പാക്ക് ഭരണാധികാരികൾ വിശ്വസിച്ചിരുന്നത്.

പഞ്ചാബിലെ യുവത്വത്തെ നശിപ്പിക്കാനും ഇന്ത്യക്കെതിരെ അവരെ ഉപയോഗിക്കാനും പാക്കിസ്ഥാൻ മയക്കുമരുന്ന് അതിർത്തിക്കിപ്പുറത്തേക്ക് അയക്കുന്നത് എത്രയോ റിപ്പോർട്ടുകളായി പുറത്തു വന്നിരിക്കുന്നു. പാക്കിസ്ഥാൻ മയക്കുമരുന്നു കൊണ്ട് ഇന്ത്യക്കെതിരായി നടത്തുന്നത് നാർക്കോ ജിഹാദല്ലെങ്കിൽ മറ്റെന്താണ് ? ഒന്നാന്തരം മത വിശ്വാസികളായ താലിബാൻ ഒപ്പിയം ട്രേഡ് നടത്തുന്നതിനെ നാർക്കോ ജിഹാദ് എന്നല്ലേ വിളിക്കേണ്ടത്.

ആഗോള ജിഹാദി ഭീകര സംഘടനകൾ മയക്കുമരുന്ന് തീവ്രവാദ ഫണ്ടിംഗിനും ശത്രുപക്ഷത്തുള്ള യുവത്വത്തെ നശിപ്പിക്കാനുമായി ഉപയോഗിക്കുന്നുണ്ട്.കേരളത്തിലേക്ക് മാത്രമായി ആ സ്ട്രാറ്റജി ഉപയോഗിക്കുന്നതിന് മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടോ എന്ന് പാലാ ബിഷപ്പിനെതിരായി ഉറഞ്ഞു തുള്ളുന്നവർ തന്നെയാണ് വ്യക്തമാക്കേണ്ടത്.
നാർകോ ജിഹാദ് എന്ന പദം ആദ്യമായാണ് കേൾക്കുന്നതെന്നാണ് മുഖ്യമന്ത്രി പറയുന്നത് . എനക്കറിയില്ല എന്നത് വേദവാക്യമായി ഉപയോഗിക്കുന്ന മുഖ്യമന്ത്രി , ജിഹാദി ഭീകരവാദവുമായി ബന്ധപ്പെട്ട് എന്താണ് അറിയാറുള്ളത് ? കേരളത്തിൽ ഐഎസ് സ്‌ളീപ്പർ സെല്ലുകൾ ഉണ്ട് എന്ന ലോക് നാഥ് ബെഹ്‌റയുടെ വെളിപ്പെടുത്തൽ വന്നപ്പോഴും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് എനക്കറിയില്ല എന്നായിരുന്നില്ലേ ? പറഞ്ഞ് നാവ് വായിലേക്കിടും മുമ്പ് അദ്ദേഹത്തിന്റെ നാടായ കണ്ണൂരിൽ നിന്നു തന്നെ പെൺകുട്ടികളടങ്ങുന്ന ഐ എസ് സ്‌ളീപ്പിംഗ് സെല്ലിനെ എൻഐഎ തൂക്കുകയും ചെയ്തല്ലോ.

നാർക്കോ ജിഹാദിന് തെളിവ് ചോദിക്കുന്നവർ ഒരു കാര്യം വ്യക്തമാക്കണം നാർക്കോ ജിഹാദ് കേരളത്തിൽ ഇല്ല എന്നാണോ നാർക്കോ ജിഹാദേ ഇല്ല എന്നാണോ നിങ്ങളുടെ വാദം ? സത്യം പറയുന്നവരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാമെന്നാണ് ജിഹാദികളും ജിഹാദി അപ്പോളജിസ്റ്റുകളും കരുതുന്നത്.ആ പരിപ്പൊന്നും പുതിയ ഇന്ത്യയിൽ വേവില്ല എന്നേ പറയാനുള്ളൂ എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Tags: Sandeep Variersandeep warriorNARCOTIC BUREAUEpala bishop
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies