ന്യൂഡൽഹി: ലോകരാഷ്‌ട്രങ്ങൾക്ക് മാതൃകയെന്നോണം ഇന്ത്യയിൽ കൊറോണ വാക്‌സിനേഷൻ വേഗത്തിൽ ലക്ഷ്യത്തോട് അടുക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.രാജ്യം നേരിടുന്ന കൊറോണ പ്രതിസന്ധി വിലയിരുത്താനായി ചേർന്ന ഉന്നത തല യോഗത്തിൽ സാഹചര്യങ്ങൾ വിലയിരുത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യ ലോകത്തേക്കാൾ വേഗത്തിൽ കൊറോണ വാക്‌സിൻ കുത്തിവെപ്പ് നടത്തുന്നതായി യോഗം വിലയിരുത്തി.
രാജ്യത്ത് കൊറോണ ചികിത്സ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ഐസൊലേഷൻ കിടക്കകൾ,ഓക്‌സിജൻ കിടക്കകൾ,ഐസിയു കിടക്കകൾ, പീഡിയാട്രിക് ഐസിയു, പീഡിയാട്രിക് വെന്റിലേറ്ററുകൾ എന്നിവയെല്ലാം കൂടുതൽ ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയെ അറിയിച്ചു. ഓക്‌സിജൻ ലഭ്യത വർദ്ധിപ്പിക്കണെമെന്ന് പ്രധാനമന്ത്രി യോഗത്തിൽ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു.കൊറേണ ജനിതക വ്യതിയാനം നിരീക്ഷിക്കുന്നതിനായി പഠനങ്ങൾ തുടരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ രാജ്യത്ത് ഇതിനായി 28 ലാബുകൾ ഉണ്ട്.
അതേസമയം ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വേഗത്തിൽ കൊറോണ പ്രതിരോധ കുത്തിവെയ്പ്പ് നടത്തുന്നുണ്ട്. ഓഗസ്റ്റ്-സെപ്തംബർ കാലയളവിൽ മാത്രം 180 മില്ല്യൺ ഡോസ് വാക്‌സിൻ രാജ്യമൊട്ടാകെ നൽകിയിട്ടുണ്ട്.രാജ്യത്ത ഒരു ദിവസം ശരാശരി 68 ലക്ഷത്തോളം ഡോസ് കൊറോണ വാക്‌സിൻ നൽകുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
















Comments