ഖുഷിനഗർ: രാജ്യത്ത് ഭീകരവാദത്തിന് വിത്ത് പാകിയത് കോൺഗ്രസെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഖുഷിനഗർ ജില്ലയിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയെ ആദ്യ കൊള്ളയടിച്ചത് ബ്രിട്ടീഷുകാരാണെങ്കിൽ പിന്നീട് അത് കോൺഗ്രസുകാരായിരുന്നു. ജനങ്ങളുടെ വികാരത്തെ മുറിവേൽപിച്ചവരോട് പൊറുക്കാനാവില്ല. ഭഗവാൻ ശ്രീരാമനെയും രാമഭക്തരെയും നിരന്തരം അപമാനിച്ചവരാണ് കേൺഗ്രസുകാർ. അയോധ്യയിൽ ശ്രീരാമ ക്ഷേത്ര നിർമ്മാണം ആരംഭിച്ചത് ബിജെപിയുടെ ശ്രമഫലമായാണ്.
രാജ്യത്തെ പൗരന്മാരുടെ ക്ഷേമത്തിനായാണ് ബിജെപി പവർത്തിക്കുന്നത്. കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ ആരെയും പ്രീണിപ്പിക്കാതെയാണ് ഭരിക്കുന്നത്. മുസ്ലിം സ്ത്രീകളെ മുത്തലാഖിൽ നിന്ന് മോചിപ്പിച്ചത് കേന്ദ്ര സർക്കാരാണ്. മാഫിയകളെ തന്റെ സർക്കാർ വെറുതെ വിടില്ല. അവരെ അർഹിക്കുന്ന സ്ഥലത്ത് തന്നെ എത്തിക്കും. യുപിയിൽ താലിബാൻ അനുകൂലികൾക്ക് സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments