ജനീവ: ഭക്ഷ്യ-ധന ക്ഷാമം നേരിടുന്ന അഫ്ഗാന് സഹായവുമായി യുഎൻ. സഹായ പ്രവർത്തനങ്ങൾക്കായി രണ്ട് കോടി ഡോളറാണ് യുഎൻ അഫ്ഗാന് സഹായമായി പ്രഖ്യാപിച്ചത്. യുഎൻ ജനറൽ അന്റോണിയോ ഗുട്ടെറസ് ആണ് ഇക്കാര്യം അറിയിച്ചത്. യുഎന്നിന്റെ അടിയന്തര സഹായ ഫണ്ടിൽ നിന്നുമാണ് തുക നൽകുക.
താലിബാൻ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ ലോക ബാങ്കിന്റെ ഉൾപ്പെടെയുള്ള വിദേശ സഹായങ്ങൾ അഫ്ഗാനിന് നഷ്ടമായി. ഇതിനെ തുടർന്ന് വൻ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് രാജ്യം. ജനങ്ങൾക്ക് ആഹാരം വാങ്ങുവാനും മറ്റ് ആവശ്യങ്ങൾക്കും വേണ്ടി പണം കണ്ടെത്തുനതിനായി വീട്ടുസാധനങ്ങൾ വിൽക്കാൻ തുടങ്ങിയിരിക്കുന്നു.
അതേസമയം, മാനുഷിക പ്രവർത്തനങ്ങൾക്ക് ലോകരാജ്യങ്ങൾ അഫ്ഗാനിനെ സഹായിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 60 കോടിയുടെ രാജ്യാന്തര സഹാസം നൽകണമെന്നാണ് യുഎൻ ആവശ്യപ്പെട്ടത്.
















Comments