മലപ്പുറം : പന്തീരാങ്കാവ് യുഎപിഎ കേസിൽ ഒരാൾ കൂടി പിടിയിൽ. കമ്യൂണിസ്റ്റ് ഭീകര നേതാവായ ഉസ്മാൻ ആണ് പിടിയിലായത്. ഭീകര വിരുദ്ധ സേനയാണ് ഇയാളെ പിടികൂടിയത്.
എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ മൂന്നാം പ്രതിയാണ് ഉസ്മാൻ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി 10 മണിയോടെയാണ് ഇയാളെ പിടികൂടിയത്. കേസിലെ പ്രതികളായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവർക്ക് ലഘുലേഖ കൈമാറിയത് ഉസ്മാനാണ്.
കൊടും ഭീകരനായ ഇയാൾക്കെതിരെ നിരവധി കേസുകൾ നേരത്തെയും രജിസ്റ്റർ ചെയ്തിരുന്നു. ഇതേ തുടർന്ന് 2016 ൽ ഇയാളെ സഹോദരിയുടെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യുകയും ജയിലിൽ അടയ്‌ക്കുകയും ചെയ്ത. പിന്നീട് ജാമ്യത്തിൽ ഇറങ്ങിയ ഉസ്മാൻ വ്യവസ്ഥകൾ ലംഘിച്ച് മുങ്ങുകയായിരുന്നു.
മലപ്പുറം ചെമ്പ്ര സ്വദേശിയാണ് ഉസ്മാൻ . വിശദമായി ചോദ്യം ചെയ്ത ശേഷം ഇയാളെ ഭീകര വിരുദ്ധ സേന എൻഐഎയ്‌ക്ക് കൈമാറും.
Comments