ബെയ്ജിങ്: കൊറോണ വ്യാപനം ഭയന്ന് രാജ്യത്ത് നിയന്ത്രണങ്ങൾ കർശനമാക്കി ചൈന. തെക്കുകിഴക്കൽ പ്രവിശ്യയായ ഫുജിയാനയിലും പുതിയാൻ നഗരത്തിലുമാണ് കൂടുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നത്.
ഫുജിയാനിലെ തിയ്യറ്ററുകളും ജിമ്മുകളും അടച്ചു. സ്‌കൂളുകൾ, ഫാക്ടറികൾ എന്നിവിടങ്ങളിൽ രോഗവ്യാപനം വർദ്ധിക്കാമെന്നാണ് റിപ്പോർട്ടുകൾ. പുതിയാൻ നഗരത്തിലെ അവസ്ഥയും ഗുരുതരമാണ്. ഇവിടെ സ്‌കൂളുകൾ അടച്ചിടാനാണ് സർക്കാർ നിർദേശം. 32 ലക്ഷം ജനസംഖ്യയുള്ള പുതിയാൻ പട്ടണത്തിൽ ആരോഗ്യ അതോറിറ്റിയുടെ സംഘത്തെ നിയോഗിക്കുമെന്ന് സർക്കാർ അറിയിച്ചു.
അതിവേഗം പടരുന്ന ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യമാണ് പുതിയാൻ നഗരത്തിൽ പരിശോധിച്ച സാമ്പിളുകളിൽ കണ്ടെത്തിയത്. സിയാൻയൂവിലെ വിദ്യാർത്ഥികൾക്കാണ് രോഗം കണ്ടെത്തിയത്. പുതിയാനിലെ 35 പോസിറ്റീവ് കേസുകൾ ഉൾപ്പെടെ 43 രോഗബാധിതരാണ് ഫുജിയാനിൽ പുതിയതായി റിപ്പോർട്ട് ചെയ്തത്.
സിംഗപ്പൂരിൽ നിന്ന് എത്തിയ വിദ്യാർത്ഥികളിൽ നിന്നാകാം വീണ്ടും രോഗബാധ ഉണ്ടായതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
















Comments